ഗായിക റിമി ടോമിയും ഭര്‍ത്താവും വേര്‍പിരിയാനൊരുന്നു; ഇരുവരും വിവാഹ മോചന ഹരജി നല്‍കി

റിമി ടോമിയും ഭര്‍ത്താവ് റോയ്‌സും പരസ്പര സമ്മതപ്രകാരം ഒപ്പിട്ട സംയുക്ത വിവാഹ മോചന ഹരജിയാണ് എറണാകുളം കുടുംബ കോടതിയില്‍ സമര്‍പ്പിച്ചത്. വ്യാഴ്ച ഹരജി പരിഗണിച്ച കോടതി വാദംകേട്ട ശേഷം വിധി പറയാനായി ഈമാസം ഏഴിലേക്ക് മാറ്റി

Update: 2019-05-02 14:34 GMT

കൊച്ചി: മലയാള സിനിമയില്‍ വീണ്ടും വിവാഹ മോചനം.11 വര്‍ഷത്തെ വിവാഹ ജീവിതത്തിന് വിരാമമിട്ട് ഗായികയും നടിയുമായ റിമി ടോമി വിവാഹ മോചിതയാവുന്നു. ഒരുമിച്ചുള്ള ജീവിതം സാധ്യമല്ലെന്ന് ബോധ്യപ്പെട്ടതിനെത്തുടര്‍ന്ന് ഭര്‍ത്താവ് റോയ്‌സ് കിഴക്കൂടനുമൊത്ത് പരസ്പര സമ്മതപ്രകാരം സംയുക്ത വിവാഹ മോചന ഹരജിയാണ് ഇരുവരും എറണാകുളം കുടുംബ കോടതിയില്‍ സമര്‍പ്പിച്ചത്. വ്യാഴ്ച ഹരജി പരിഗണിച്ച കോടതി വാദംകേട്ട ശേഷം വിധി പറയാനായി ഈമാസം ഏഴിലേക്ക് മാറ്റി. ഏപ്രില്‍ 16നാണ് ഇരുവരും സംയുക്ത വിവാഹ മോചന ഹര്‍ജി ഫയല്‍ ചെയ്തത്. 2008 ഏപ്രിലിലായിരുന്നു റോയ്സ് കിഴക്കൂടനുമായി റോമി ടോമിയുടെ വിവാഹം. 

Tags: