സില്‍വര്‍ ലൈന്‍ പദ്ധതി: മുഖ്യമന്ത്രിക്കെതിരേ അവകാശലംഘന നോട്ടീസുമായി അന്‍വര്‍ സാദത്ത് എംഎല്‍എ

Update: 2022-01-14 05:02 GMT

തിരുവനന്തപുരം: സില്‍വര്‍ ലൈനില്‍ മുഖ്യമന്ത്രിക്കെതിരേ അവകാശലംഘന നോട്ടീസുമായി അന്‍വര്‍ സാദത്ത് എംഎല്‍എ. സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഡിപിആറുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ തെറ്റായ ഉത്തരം നല്‍കിയെന്നാണ് അന്‍വര്‍ സാദത്ത് ആരോപിക്കുന്നത്.

മുഖ്യമന്ത്രിക്കെതിരേ അവകാശ ലംഘനത്തിന് സ്പീക്കര്‍ക്ക് എംഎല്‍എ പരാതി നല്‍കി. സില്‍വര്‍ ലൈന്‍ പദ്ധതിയുടെ വിശദമായ പദ്ധതി രേഖ സിഡിയില്‍ ഉള്‍പെടുത്തി നല്‍കിയെന്നായിരുന്നു നിയമസഭയില്‍ മുഖ്യമന്ത്രി നല്‍കിയ മറുപടി. എന്നാല്‍, സിഡി കിട്ടിയില്ലെന്നാണ് അന്‍വര്‍ സാദത്തിന്റെ ആരോപണം.

Tags: