സിദ്ദീഖ് കാപ്പന് വിദഗ്ധചികില്‍സ ലഭ്യമാക്കണം: എ എം ആരിഫ് എംപി

Update: 2021-04-27 07:12 GMT

ആലപ്പുഴ: ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അറസ്റ്റുചെയ്ത് മഥുര ജയിലില്‍ കഴിയവെ ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്ന് മഥുര മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മലയാളി പത്രപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് അടിയന്തരമായി വിദഗ്ധചികില്‍സ ലഭ്യമാക്കണമെന്ന് എ എം ആരിഫ് എംപി ആവശ്യപ്പെട്ടു.

കഴിഞ്ഞദിവസം കൊവിഡ് സ്ഥിരീകരിച്ച അദ്ദേഹത്തിന് അടിസ്ഥാന സൗകര്യം പോലും ആശുപത്രിയില്‍ ലഭ്യമല്ലെന്ന കുടുംബത്തിന്റെ പരാതി അത്യന്തം ഗൗരവതരമാണ്. അതിനാല്‍, അദ്ദേഹത്തിന് അടിയന്തരചികില്‍സ ലഭ്യമാക്കാന്‍ ഡല്‍ഹിയിലെ എയിംസിലേയ്ക്ക് മാറ്റാനുള്ള സത്വരനടപടികള്‍ സ്വീകരിക്കണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി, ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ എന്നിവര്‍ക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.

Tags: