നാളെ നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തും; ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍

മലയോര മേഖലകളില്‍ മഴ ശക്തമായതിനെത്തുടര്‍ന്ന് നീരൊഴുക്ക് വര്‍ദ്ധിച്ചതാണ് ഡാമില്‍ ജലനിരപ്പ് ഉയരാന്‍ കാരണം. വരും ദിവസങ്ങളില്‍ മഴ ശക്തിപ്രാപിക്കുമെന്ന കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലാണ് വെള്ളം ഒഴുക്കികളയുന്നത്.

Update: 2022-06-17 17:58 GMT

തിരുവനന്തപുരം: നാളെ രാവിലെ എട്ട് മണിക്ക് നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തും. 5 സെന്റീമീറ്റര്‍ വീതമാണ് ഷട്ടര്‍ ഉയര്‍ത്തുന്നത്. സമീപവാസികള്‍ ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍ അറിയിച്ചു.

മലയോര മേഖലകളില്‍ മഴ ശക്തമായതിനെത്തുടര്‍ന്ന് നീരൊഴുക്ക് വര്‍ദ്ധിച്ചതാണ് ഡാമില്‍ ജലനിരപ്പ് ഉയരാന്‍ കാരണം. വരും ദിവസങ്ങളില്‍ മഴ ശക്തിപ്രാപിക്കുമെന്ന കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലാണ് വെള്ളം ഒഴുക്കികളയുന്നത്.

ന്യൂനമര്‍ദ്ദപാത്തിയുടെയും അറബികടലില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമാകുന്നതിന്റെയും സ്വാധീന ഫലമായി കേരളത്തില്‍ അടുത്ത 5 ദിവസം ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. നാളെ എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.