ശ്രീ റാം വെങ്കിട്ടരാമന് കെഎംഎസ്‍സിഎൽ എംഡിയായി പുതിയ ചുമതല
മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ശ്രീറാം വെങ്കിട്ട രാമൻ.
തിരുവനന്തപുരം: ശ്രീ റാം വെങ്കിട്ടരാമന് കേരള മെഡിക്കൽ സർവീസ് കോർപറേഷൻ എംഡിയായി പുതിയ ചുമതല. ബാലമുരളിയെ മാറ്റിയാണ് ശ്രീറാമിന് നിയമനം നൽകിയിരിക്കുന്നത്. ബാലമുരളിയെ ഗ്രാമവികസന കമ്മീഷണറായി നിയമിച്ചു. ആരോഗ്യവകുപ്പിൽ ജോയിന്റ് സെക്രട്ടറിയാണ് നിലവിൽ ശ്രീറാം വെങ്കിട്ടരാമൻ.
മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ശ്രീറാം വെങ്കിട്ട രാമൻ. വിവാദങ്ങൾക്ക് പിന്നാലെ ശ്രീറാം വെങ്കിട്ടരാമന് ഉയർന്ന ചുമതലകൾ നൽകുന്നതിൽ സർക്കാരിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു.
2019 ആഗസ്ത് മൂന്നിന് പുലർച്ചെ ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ച് അമതിവേഗയിൽ ഓടിച്ച കാറിടിച്ചാണ് കെ എം ബഷീർ മരിക്കുന്നത്. വാഹന ഉടമയായ വഫ ഫിറോസും കാറിൽ ഒപ്പമുണ്ടായിരുന്നു.