പാലക്കാട് ജില്ലയില്‍ രണ്ട് പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

മലിന ജലം, കേടായ ഭക്ഷണം, പഴങ്ങള്‍ പച്ചക്കറികള്‍ എന്നിവ കഴുകാതെ ഉപയോഗിക്കുക, ഷിഗെല്ല അണുബാധിതരുമായി അടുത്ത് ഇടപഴകുക, രോഗ ബാധിതരായവര്‍ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കുക തുടങ്ങിയവയിലൂടെയാണ് ഷിഗല്ലോസിസ് പകരുന്നത്.

Update: 2022-06-06 13:37 GMT

പാലക്കാട്: പാലക്കാട് ജില്ലയില്‍ രണ്ട് പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. മണ്ണാര്‍ക്കാട് അലനല്ലൂരില്‍ വിവാഹ പാര്‍ടിയില്‍ ഭക്ഷണം കഴിച്ചയാള്‍ക്കും ലെക്കിടി പേരൂരില്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച പത്തുവയസുകാരനുമാണ് രോഗം സ്ഥിരീകരിച്ചത്.

ഭക്ഷ്യവിഷ ബാധയെ തുടര്‍ന്ന് വയറിളക്കം ഉണ്ടായതെന്നാണ് ആദ്യം സംശയിച്ചത്. പിന്നീടാണ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണം ഷിഗെല്ലയാണെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചത്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് അധിക്യതര്‍ അറിയിച്ചു.

മലിന ജലം, കേടായ ഭക്ഷണം, പഴങ്ങള്‍ പച്ചക്കറികള്‍ എന്നിവ കഴുകാതെ ഉപയോഗിക്കുക, ഷിഗെല്ല അണുബാധിതരുമായി അടുത്ത് ഇടപഴകുക, രോഗ ബാധിതരായവര്‍ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കുക തുടങ്ങിയവയിലൂടെയാണ് ഷിഗല്ലോസിസ് പകരുന്നത്. രോഗ ലക്ഷണങ്ങള്‍ ഗുരുതരാവസ്ഥയിലെത്തിയാല്‍ അഞ്ച് വയസിന് താഴെ രോഗമുള്ള കുട്ടികളിലും രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലും മരണ സാധ്യത കൂടുതലാണ്.