ഷെഫീഖ് അല്‍ഖാസിമിക്കെതിരായ പോക്‌സോ കേസ്: പെണ്‍കുട്ടിയെ കോടതിയില്‍ നേരിട്ടു ഹാജരാക്കാന്‍ ഹൈക്കോടതി ഉത്തരവ്

മാര്‍ച്ച് ആറിനു കുട്ടിയെ കോടതിയില്‍ ഹാജരാക്കാനാണ് നിര്‍ദ്ദേശം. പ്രതി പുറത്തും ഇര അകത്തുമാണെന്നു കോടതി പരാമര്‍ശിച്ചു. പ്രതിയെ ഇതുവരെയും അറസ്റ്റു ചെയ്യാനാവാത്തത് എന്താണെന്നും കോടതി ചോദിച്ചു

Update: 2019-02-27 14:57 GMT

കൊച്ചി:ഷെഫീഖ് അല്‍ഖാസിമിക്കെതിരായ പോക്‌സോ കേസിലെ പെണ്‍കുട്ടിയെ കോടതിയില്‍ നേരിട്ടു ഹാജരാക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. കുട്ടിയെ ശരണാലയത്തില്‍ അന്യായമായി തടഞ്ഞുവെച്ചിരിക്കുകയാണെന്നു ചൂണ്ടിക്കാട്ടി കുട്ടിയുടെ മാതാവ് സമര്‍പ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് സി കെ അബ്ദുല്‍ റഹീം, ജസ്റ്റിസ് ടി വി അനില്‍കുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടത്. കുട്ടിയെ കുടുംബാംഗങ്ങള്‍ക്കൊപ്പം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹരജി പിന്‍വലിച്ച ശേഷം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ നടപടി ചോദ്യം ചെയ്തു ഹരജി സമര്‍പ്പിക്കുകയായിരുന്നു.മാര്‍ച്ച് ആറിനു കുട്ടിയെ കോടതിയില്‍ ഹാജരാക്കാനാണ് നിര്‍ദ്ദേശം. പ്രതി പുറത്തും ഇര അകത്തുമാണെന്നു കോടതി പരാമര്‍ശിച്ചു. പ്രതിയെ ഇതുവരെയും അറസ്റ്റു ചെയ്യാനാവാത്തത് എന്താണെന്നു കോടതി ആരാഞ്ഞു. പോലിസ് പരമാവധി ശ്രമം നടത്തിയെങ്കിലും അറസ്റ്റു ചെയ്യാനായില്ലെന്നു പ്രോസിക്യുഷന്‍ കോടതിയില്‍ ബോധിപ്പിച്ചു. 

Tags:    

Similar News