ഇടിമുറി സംവിധാനം കൂടുതല്‍ കോളജുകളില്‍: ഷംസുദ്ദീന് കമ്മീഷന്
കോഴിക്കോട് ആര്‍ട്സ് കോളേജിലും മടപ്പള്ളി കോളേജിലും ഇടിമുറികള്‍ ഉള്ളതായി വിദ്യാര്‍ത്ഥികള്‍ പരാതിപെട്ടുവെന്ന് ജസ്റ്റിസ് ഷംസുദീന്‍ കമ്മീഷന് അറിയിച്ചു. ഇക്കാര്യം സംബന്ധിച്ച് കമ്മീഷന് ഇന്ന് ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും.
തിരുവനന്തപുരം: സംസ്ഥാനത്തെ കോളജുകളില്‍ ഇടിമുറി സംവിധാനം ധാരാളമായി നിലനില്‍ക്കുന്നുവെന്ന് കോളജുകളിലെ അക്രമങ്ങളെക്കുറിച്ച് നിയോഗിച്ച ജസ്റ്റിസ് പി.കെ. ഷംസുദ്ദീന് കമ്മീഷന്.
യൂണിവേഴ്സിറ്റി കോളജിന് സമാനമായ ഇടിമുറികള്‍ മറ്റു കോളജുകളിലും ഉണ്ടെന്നും കലാലയങ്ങളിലെ അക്രമങ്ങളിലെ പ്രതിസ്ഥാനത്ത് രാഷ്ട്രീയ നേതൃത്വമെന്നും കമ്മീഷന് കണ്ടെത്തുന്നു. കോഴിക്കോട് ആര്‍ട്സ് കോളേജിലും മടപ്പള്ളി കോളേജിലും ഇടിമുറികള്‍ ഉള്ളതായി വിദ്യാര്‍ത്ഥികള്‍ പരാതിപെട്ടുവെന്ന് ജസ്റ്റിസ് ഷംസുദീന്‍ കമ്മീഷന് അറിയിച്ചു. ഇക്കാര്യം സംബന്ധിച്ച് കമ്മീഷന് ഇന്ന് ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും.
സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന് കമ്മിറ്റിയാണ് ജനകീയ കമ്മീഷനെ നിയോഗിച്ചത്. തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളജ് സംഘര്‍ഷത്തിന്റെ പശ്ചാതലത്തിലായിരുന്നു നിയമനം. വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, മറ്റു സംഘടനകള്‍ എന്നിവയില്‍ നിന്നടക്കം കമ്മീഷന് വിവരങ്ങള്‍ ആരാഞ്ഞിരുന്നു.