ഷാഫി പറമ്പിൽ എംഎൽഎ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന അധ്യക്ഷൻ

ആറു വൈസ് പ്രസിഡന്റുമാരും 27 ജനറൽ സെക്രട്ടറിമാരും 35 സെക്രട്ടറിമാരുമടക്കമുള്ള സംസ്ഥാന കമ്മിറ്റിയാകും നിലവിൽ വരുക.

Update: 2020-03-08 08:45 GMT

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ്‌ സംസ്ഥാന അധ്യക്ഷനായി ഷാഫി പറമ്പിൽ എംഎൽഎയെ പ്രഖ്യാപിച്ചു. വൈസ് പ്രസിഡന്റുമാരായി കെ എസ് ശബരീനാഥൻ എംഎൽഎ, യൂത്ത് കോൺഗ്രസ്‌ ദേശീയ കോർഡിനേറ്റർ ആയിരുന്ന എൻ എസ് നുസൂർ, റിജിൽ മാക്കുറ്റി, റിയാസ് മുഹമ്മദ്, എസ് എം ബാലു, എസ് ജെ പ്രേംരാജ്, വിദ്യാ ബാലകൃഷ്ണൻ എന്നിവരെ പ്രഖ്യാപിച്ചു.

വിദ്യാ ബാലകൃഷ്ണൻ അഖിലേന്ത്യാ സെക്രട്ടറി ആയതിനാൽ സംസ്ഥാന കമ്മിറ്റിയിൽ നിന്നും ഒഴിവാക്കപ്പെടും. അപ്പോൾ ആറു വൈസ് പ്രസിഡന്റുമാരും 27 ജനറൽ സെക്രട്ടറിമാരും 35 സെക്രട്ടറിമാരുമടക്കമുള്ള സംസ്ഥാന കമ്മിറ്റിയാകും നിലവിൽ വരുക. ജനറൽ സെക്രട്ടറിമാരുടെയും സെക്രട്ടറിമാരുടെയും പേരുകൾ അഖിലേന്ത്യ കമ്മിറ്റി വൈകുന്നേരത്തോടെ കിട്ടിയ വോട്ടുകളുടെ അടിസ്ഥാനത്തിൽ പ്രഖ്യാപിക്കും.

Tags:    

Similar News