വാളയാര്‍ പീഡനക്കേസ്: സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ

വാളയാറില്‍ 2017 ജനുവരിയിലും മാര്‍ച്ചിലുമായാണ് പതിമൂന്നും ഒമ്പതും വയസ് പ്രായമുള്ള പെണ്‍കുട്ടികള്‍ ദുരൂഹസാഹചര്യത്തില്‍ മരിക്കുന്നത്.

Update: 2019-10-27 13:49 GMT

പാലക്കാട്: വാളയാര്‍ പീഡനക്കേസില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റികളുടെ തലപ്പത്തുള്ളവരുടെ ഇടപടല്‍ ദുരൂഹമെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ. കേസ് സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് അന്വോഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രതികള്‍ക്കുവേണ്ടി കോടതിയില്‍ ഹാജരായ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാന്റെ ഇടപെടലിനെതിരേയാണ് അദ്ദേഹം തുറന്നടിച്ചത്. കേരളത്തിലെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റികളുടെ തലപ്പത്തുളളവര്‍ക്കെതിരേ അന്വേഷണം നടത്തണം.

കേസില്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാന്റെ ഇടപെടല്‍ കേട്ടുകേള്‍വിയില്ലാത്ത സംഭവമാണ്. ചെയര്‍മാന്റെ ഇടപെടലിനെക്കുറിച്ച് നിയമസഭയില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. വാളയാറില്‍ 2017 ജനുവരിയിലും മാര്‍ച്ചിലുമായാണ് പതിമൂന്നും ഒമ്പതും വയസ് പ്രായമുള്ള പെണ്‍കുട്ടികള്‍ ദുരൂഹസാഹചര്യത്തില്‍ മരിക്കുന്നത്. രണ്ട് പെണ്‍കുട്ടികളും ലൈംഗികചൂഷണത്തിനിരയായിരുന്നതായി പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടില്‍ വ്യക്തമായിരുന്നു. പെണ്‍കുട്ടികളെ പീഡിപ്പിച്ച സംഭവത്തില്‍ സാമൂഹ്യനീതി വകുപ്പ് അന്വേഷണം നടത്തിയെങ്കിലും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാന്‍ ക്ലീന്‍ചിറ്റ് നല്‍കുകയായിരുന്നു.

Tags:    

Similar News