അങ്ങാടിപ്പുറം പോളിയില്‍ എസ്എഫ്‌ഐ-എംഎസ്എഫ് സംഘര്‍ഷം; ഒരാള്‍ക്ക് പരിക്ക്

സംഭവത്തില്‍ പ്രതിഷേധിച്ച് യുഡിഎസ്എഫ് ദേശീയ പാത ഉപരോധിച്ചു. ഇന്ന് രാവിലെയാണ് കോളജില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ വാക്ക് തര്‍ക്കവും കൈയാങ്കളിയും ഉണ്ടായത്.

Update: 2019-08-07 11:07 GMT

പെരിന്തല്‍മണ്ണ: അങ്ങാടിപ്പുറം പോളി ടെക്‌നിക്ക് കോളജില്‍ വീണ്ടും വിദ്യാര്‍ഥി സംഘര്‍ഷം. ഒരാള്‍ക്ക് പരിക്ക്. എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ അക്രമത്തില്‍ എംഎസ്എഫ് കോളജ് യൂനിറ്റ് ട്രഷറര്‍ക്കാണ് പരിക്കേറ്റത്.

സംഭവത്തില്‍ പ്രതിഷേധിച്ച് യുഡിഎസ്എഫ് ദേശീയ പാത ഉപരോധിച്ചു. ഇന്ന് രാവിലെയാണ് കോളജില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ വാക്ക് തര്‍ക്കവും കൈയാങ്കളിയും ഉണ്ടായത്. പരിക്കേറ്റ വിദ്യാര്‍ഥിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദ്യാര്‍ഥിയെ 25 ഓളം എസ്എഫ്‌ഐ പ്രവര്‍ത്തകരാണ് മാരകമായി അടിച്ച് പരിക്കേല്‍പ്പിച്ചതെന്ന് യുഡിഎസ്എഫ് ആരോപിച്ചു. പോലിസ് സ്ഥലത്ത് ക്യാംപ് ചെയ്തിട്ടുണ്ട്.

Tags:    

Similar News