യൂണിവേഴ്സിറ്റി കോളജിലെ കെ.എസ്.യു പ്രവർത്തകന് മർദ്ദനം

എസ്എഫ്ഐ നേതാവായ മഹേഷിന്റെ നേതൃത്വത്തിൽ ക്രൂരമായി മർദ്ദിച്ചുവെന്നാണ് പരാതി.

Update: 2019-11-28 04:01 GMT

തിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജിലെ കെ.എസ്.യു യൂനിറ്റ് ഭാരവാഹിയും രണ്ടാം വർഷ എം എ വിദ്യാർത്ഥിയായ നിതിൻ രാജിന് ഇന്നലെ യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ വെച്ച്  മർദ്ദനമേറ്റു. എസ്എഫ്ഐ നേതാവായ മഹേഷിന്റെ നേതൃത്വത്തിൽ ക്രൂരമായി മർദ്ദിച്ചുവെന്നാണ് പരാതി. 

യൂണിവേഴ്സിറ്റി കോളജിൽ യൂനിറ്റ് രൂപീകരിക്കാൻ മുന്നിൽനിന്നതു കൊണ്ടും യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കെ.എസ്.യുക്കാരൻ താമസിക്കാൻ ധൈര്യം കാണിച്ചതുമാണ് ആക്രമണത്തിന് കാരണമെന്ന് പറയുന്നു. പരിക്കേറ്റ വിദ്യാർത്ഥി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

Tags:    

Similar News