ഡിഎന്‍എ പരിശോധനയ്ക്ക് തയ്യാറാവാതെ ബിനോയ്; എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ഹര്‍ജി ഇന്ന് പരിഗണിക്കും

ഇന്ന് ഓഷിവാര പോലിസ് സ്‌റ്റേഷനില്‍ ഹാജരാകുന്ന ബിനോയ് ഡിഎന്‍എ പരിശോധനയ്ക്ക് തയ്യാറായില്ലെങ്കില്‍ ബിനോയിയുടെ ജാമ്യം റദ്ദാക്കാന്‍ ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് യുവതിയുടെ കുടുംബം.

Update: 2019-07-29 03:59 GMT

മുംബൈ: പീഡന കേസിലെ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ബിനോയ് കോടിയേരിയുടെ ഹര്‍ജി ഇന്ന് ബോംബെ ഹൈക്കോടതി പരിഗണിക്കും. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചന്ന ബിഹാര്‍ സ്വദേശിയായ യുവതിയുടെ പരാതിയില്‍ തെളിവില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും ബിനോയ് ഹര്‍ജിയില്‍ പറയുന്നു. ബോംബെ ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ചാണ് ഹര്‍ജി പരിഗണിക്കുക.

അതേസമയം, ഇന്ന് ഓഷിവാര പോലിസ് സ്‌റ്റേഷനില്‍ ഹാജരാകുന്ന ബിനോയ് ഡിഎന്‍എ പരിശോധനയ്ക്ക് തയ്യാറായില്ലെങ്കില്‍ ബിനോയിയുടെ ജാമ്യം റദ്ദാക്കാന്‍ ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് യുവതിയുടെ കുടുംബം. രക്ത സാമ്പിള്‍ നല്‍കാത്ത ബിനോയിയുടെ നടപടി ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്ന് പരാതിക്കാരിയായ യുവതിയും ഇവരുടെ അഭിഭാഷകനും അരോപിക്കുന്നു. എന്നാല്‍, ഹൈക്കോടതിയില്‍ ഹര്‍ജി ഉള്ളത് ചൂണ്ടിക്കാട്ടി ബിനോയ് ഇന്നും രക്ത സാമ്പിള്‍ നല്‍കില്ലെന്നാണ് സൂചന.

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നും ബിനോയിയുമായുള്ള ബന്ധത്തില്‍ എട്ടു വയസ്സുള്ള കുട്ടിയുണ്ടെന്നുമാണ് യുവതിയുടെ പരാതി.




Tags:    

Similar News