അഞ്ചരവര്‍ഷമായി വെന്റിലേറ്ററില്‍ കഴിഞ്ഞ ഏഴുവയസ്സുകാരന്‍ മരിച്ചു

വടക്കാഞ്ചേരി മുള്ളൂര്‍ക്കര മന്ദലാംകുന്ന് കൊല്ലമാക്കല്‍ ശിവദാസ്-സവിത ദമ്പതികളുടെ മകന്‍ അദ്രിദാസ് എന്ന സച്ചുവാണ് ചൊവ്വാഴ്ച രാവിലെ മരണത്തിന് കീഴടങ്ങിയത്

Update: 2019-04-10 03:18 GMT

തൃശൂര്‍: അഞ്ചരവര്‍ഷമായി തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജിലെ വെന്റിലേറ്ററില്‍ കഴിയുകയായിരുന്ന ഏഴു വയസ്സുകാരന്‍ മരിച്ചു. വടക്കാഞ്ചേരി മുള്ളൂര്‍ക്കര മന്ദലാംകുന്ന് കൊല്ലമാക്കല്‍ ശിവദാസ്-സവിത ദമ്പതികളുടെ മകന്‍ അദ്രിദാസ് എന്ന സച്ചുവാണ് ചൊവ്വാഴ്ച രാവിലെ മരണത്തിന് കീഴടങ്ങിയത്. മസ്തിഷ്‌കജ്വരത്തിന് സമാനമായ ബ്രെയിന്‍ സ്‌റ്റെം ഡിമൈലിനേഷന്‍ എന്ന അസുഖംമൂലമാണ് കഴിഞ്ഞ അഞ്ചരവര്‍ഷമായി അദ്രിദാസ് ചികില്‍സയില്‍ കഴിഞ്ഞിരുന്നത്. കണ്ണുകള്‍ മാത്രം അനങ്ങുന്ന അവസ്ഥയിലായിരുന്നു. 2013 ഡിസംബറിലാണ് സച്ചുമോന്റെ ശരീരം നീലനിറമായി മാറുകയും തണുത്തുവിളറി വെളുത്തതായും ശ്രദ്ധയില്‍പെട്ടത്. ആശുപത്രിയിലെത്തിച്ചപ്പോള്‍ തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍നിന്ന് വിദഗ്ധപരിശോധനയ്ക്കു തിരുവനന്തപുരം ശ്രീചിത്രയിലേക്ക് മാറ്റി. ഇവിടെ നിന്നാണ് തലച്ചോറിലെ നീര്‍ക്കെട്ടാണ് രോഗകാരണമെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് വെന്റിലേറ്ററിലേക്കു മാറ്റുകയായിരുന്നു. തിരിച്ചുവരാനുള്ള സാധ്യത വിരളമാണെന്നു മനസ്സിലാക്കിയതോടെ തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജിലേക്കു തന്നെ മാറ്റുകയായിരുന്നു. മെഡിക്കല്‍ കോളജിലെ ശിശുരോഗവിഭാഗം മേധാവി ഡോ. കെ കെ പുരുഷോത്തമന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളിലെ ഡോക്ടര്‍മാരുടെ ഒരു സംഘമാണ് അദ്രിദാസിനെ ചികില്‍സിച്ചിരുന്നത്. ഒരു വെന്റിലേറ്റര്‍ അവനുവേണ്ടി നീക്കിവച്ചിരുന്നു. അശ്വിന്‍ദാസാണ് അദ്രിദാസിന്റെ സഹോദരന്‍.



Tags:    

Similar News