മരുന്ന് വിതരണത്തില്‍നിന്ന് സേവാഭാരതിയെ ഒഴിവാക്കണം: എ എം ആരിഫ് എംപി

Update: 2021-05-29 19:27 GMT

ആലപ്പുഴ: അംഗീകൃത ആരോഗ്യപ്രവര്‍ത്തകരെ ഒഴിവാക്കി ആയുഷ്-64 എന്ന ആയുര്‍വേദ പ്രതിരോധ മരുന്നിന്റെ വിതരണം സേവാഭാരതിയെ ഏല്‍പ്പിച്ച കേന്ദ്ര ആയുഷ് വകുപ്പിന്റെ നടപടിയെ എ എം ആരിഫ് എംപി അപലപിച്ചു.

ആരോഗ്യമേഖലയില്‍ തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുകയും അശാസ്ത്രീയ പ്രചരണങ്ങള്‍ക്ക് ഇടനല്‍കുകയും ചെയ്യുന്ന രാഷ്ട്രീയ ഉദ്ദേശത്തോടെയുള്ള നടപടികള്‍ ഒരിക്കലും അംഗികര്‍ക്കാനാവില്ല. തീരുമാനം പിന്‍വലിച്ച് വിതരണ ചുമതല സംസ്ഥാനത്തെ ആയുര്‍വേദ ആശുപത്രികള്‍ക്ക് നല്‍കണമെന്ന് കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് യശോ നായ്കിന് അയച്ച കത്തില്‍ എംപി ആവശ്യപ്പെട്ടു.

Tags:    

Similar News