മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ വി പി എ അസീസ് നിര്യാതനായി

മാധ്യമത്തിന്റെ തുടക്കം മുതല്‍ സബ് എഡിറ്ററായി ജോലി ചെയ്തു വരികയായിരുന്നു. നാലുവര്‍ഷം മുമ്പ് ന്യൂസ് എഡിറ്ററായാണ് വിരമിച്ചത്. മികച്ച എഴുത്തുകാരനായിരുന്നു. മാധ്യമത്തിലെ വിദേശ പേജ് ദീര്‍ഘകാലം കൈകാര്യം ചെയ്ത അസീസ് മലയാള മാധ്യമ രംഗത്ത് വിദേശ വാര്‍ത്തകള്‍ക്കു ഇടം കിട്ടിയതില്‍ അനല്‍പമായ പങ്കു വഹിച്ചിട്ടുണ്ട്.

Update: 2022-05-25 13:55 GMT

ഓമശ്ശേരി: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും മാധ്യമം ന്യൂസ് എഡിറ്ററുമായിരുന്ന ഓമശ്ശേരി വേനപ്പാറ വടക്കും പുറത്ത് വി പി എ അസീസ് 62 നിര്യാതനായി. പ്രമേഹ രോഗത്തെ തുടര്‍ന്നു ചികിത്സയിലായിരുന്നു. ഓമശ്ശേരി ശാന്തി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

മാധ്യമത്തിന്റെ തുടക്കം മുതല്‍ സബ് എഡിറ്ററായി ജോലി ചെയ്തു വരികയായിരുന്നു. നാലുവര്‍ഷം മുമ്പ് ന്യൂസ് എഡിറ്ററായാണ് വിരമിച്ചത്. മികച്ച എഴുത്തുകാരനായിരുന്നു. മാധ്യമത്തിലെ വിദേശ പേജ് ദീര്‍ഘകാലം കൈകാര്യം ചെയ്ത അസീസ് മലയാള മാധ്യമ രംഗത്ത് വിദേശ വാര്‍ത്തകള്‍ക്കു ഇടം കിട്ടിയതില്‍ അനല്‍പമായ പങ്കു വഹിച്ചിട്ടുണ്ട്. മാതൃഭൂമി, പ്രബോധനം, തുടങ്ങിയ ആനുകാലികങ്ങളിലും എഴുതിയിരുന്നു. ഇസ്‌ലാമിക വിജ്ഞാനകോശം ലേഖകനുമായിരുന്നു.

ഭാര്യ. സുബൈദ (അധ്യാപിക. അല്‍ മദ്രസത്തുല്‍ ഇസ്‌ലാമിയ ഓമശ്ശേരി). മക്കള്‍: ഡോ.ബാസിത്, സല്‍വ, സാബിത്, മര്‍വ. മരുമക്കള്‍: ഷുമൈസ് (അസി.പ്രഫസര്‍ ഫാറൂഖ് കോളജ്), ആയിശ

സഹോദരങ്ങള്‍: വി പി ജമാലുദീന്‍ റിട്ട. അഡീ ഡയരക്ടര്‍ കൃഷി വകുപ്പ്, ഡോ.വി പി ബഷീര്‍, ജമീല, ആയിശ, സഫിയ, താഹിറ, ഷമീമ.

Tags:    

Similar News