സെല്‍ഫി വിവാദം: അല്‍ഫോണ്‍സ് കണ്ണന്താനം ഡിജിപിക്ക് പരാതി നല്‍കി

സമൂഹമാധ്യമങ്ങളിലൂടെ തനിക്കെതിരേ അധിക്ഷേപം നടത്തുന്നവര്‍ക്കെതിരേ നടപടിയെടുക്കണമെന്നാണ് ആവശ്യം. ജവാന്റെ മൃതദേഹത്തിനരികെ നില്‍ക്കുന്ന കണ്ണന്താനത്തിന്റെ ചിത്രവും കുറിപ്പും ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടതാണ് വിവാദത്തിനിടയാക്കിയത്.

Update: 2019-02-17 18:53 GMT

തിരുവനന്തപുരം: പുല്‍വാമയിലുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്‍ വസന്തകുമാറിന്റെ മൃതദേഹത്തിനരികെ നില്‍ക്കുന്ന തന്റെ ചിത്രം ഉപയോഗിച്ച് ചിലര്‍ തെറ്റായ പ്രചാരണം നടത്തുന്നുവെന്നാരോപിച്ച് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് പരാതി നല്‍കി. സമൂഹമാധ്യമങ്ങളിലൂടെ തനിക്കെതിരേ അധിക്ഷേപം നടത്തുന്നവര്‍ക്കെതിരേ നടപടിയെടുക്കണമെന്നാണ് ആവശ്യം. ജവാന്റെ മൃതദേഹത്തിനരികെ നില്‍ക്കുന്ന കണ്ണന്താനത്തിന്റെ ചിത്രവും കുറിപ്പും ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടതാണ് വിവാദത്തിനിടയാക്കിയത്.

സോഷ്യല്‍ മീഡിയയില്‍ വ്യാപകവിമര്‍ശനമുയര്‍ന്നതോടെ പോസ്റ്റ് പിന്നീട് പിന്‍വലിക്കുകയായിരുന്നു. ജവാന്റെ വസതിയില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചുമുന്നോട്ടുകടക്കുമ്പോള്‍ ആരോ എടുത്ത ചിത്രമാണ് തനിക്കെതിരേ പ്രചാരണത്തിനായി ഉപയോഗിക്കുന്നതെന്ന വിശദീകരണവുമായി കണ്ണന്താനം പിന്നീട് രംഗത്തെത്തിയിരുന്നു. തന്റെ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്ന ഓഫിസിലേക്ക് ആരോ അയച്ചുകൊടുത്ത ചിത്രമാണ് അത്. സെല്‍ഫിയല്ലെന്നു വിശദമായി നോക്കിയാല്‍ മനസ്സിലാവും. താന്‍ സെല്‍ഫിയെടുക്കാറില്ലെന്നും ഇതുവരെ സെല്‍ഫിയെടുത്തിട്ടില്ലെന്നുമാണ് കണ്ണന്താനം ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയത്.

Tags:    

Similar News