മതേതര മൗലികവാദം പൊതുബോധത്തെ സ്വാധീനിക്കുന്നത് അപകടകരം: പ്രഫ. പി കോയ

കാംപസ് ഫ്രണ്ട് ദേശീയ സെക്രട്ടറി എസ് മുഹമ്മദ് റാഷിദ് അധ്യക്ഷനായിരുന്നു

Update: 2019-01-12 11:59 GMT

തൃശൂര്‍: മതങ്ങളേക്കാള്‍ വ്യാപകമായി ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന മതേതര മൗലികവാദം പൊതുബോധത്തെ സ്വാധീനിക്കുന്നുവെന്നും അത് അപകടകരമാണെന്നും പോപുലര്‍ ഫ്രണ്ട് ദേശീയ സമിതി അംഗം പ്രഫ. പി കോയ അഭിപ്രായപ്പെട്ടു. കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ കേരള സംസ്ഥാന കമ്മിറ്റി തൃശ്ശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ സംഘടിപ്പിച്ച 'മതേതര മൗലികവാദം' എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൗലികവാദം എന്ന പദംതന്നെ ഉരുത്തിരിഞ്ഞത് വളരെ വ്യത്യസ്തമായ ഒരു പശ്ചാത്തലത്തിലാണ്. എന്നാല്‍ ഇന്ന് മൗലികവാദം എന്നുപറയുന്നത് പ്രത്യേക വിഭാഗങ്ങളുടെ മേല്‍ മാത്രം അടിച്ചേല്‍പ്പിക്കുന്ന ഒന്നായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വി ആര്‍ അനൂപ്, വി ഫഹദ് തുടങ്ങിയവരും സെമിനാറി



 





ല്‍ സംസാരിച്ചു.

മതേതര മൗലികവാദമെന്ന ഗൗരവമേറിയ വിഷയത്തെ ഇക്കാലമത്രയും ഫലപ്രദമായി വിനിയോഗിച്ച് ലാഭമുണ്ടാക്കുകയായിരുന്നു സിപിഎമ്മെന്ന് വി ആര്‍ അനൂപ് അഭിപ്രായപ്പെട്ടു. കേരളത്തിന്റെ ചരിത്രംതന്നെ ബ്രാഹ്്മണിക്കല്‍ ബിംബങ്ങളില്‍ അടിസ്ഥാനമാക്കിയുള്ളതാണെന്നും മതേതരത്വമെന്ന ചിന്തയെ വികലമാക്കി ദുര്‍വിനിയോഗം ചെയ്യുക മാത്രമാണ് ഇടതുപക്ഷ സംഘടനകള്‍ ചെയ്തതെന്നും വി എം ഫഹദ് പറഞ്ഞു. കാംപസ് ഫ്രണ്ട് ദേശീയ സെക്രട്ടറി എസ് മുഹമ്മദ് റാഷിദ് അധ്യക്ഷനായിരുന്നു. സംസ്ഥാന ഉപാധ്യക്ഷന്‍ അല്‍ ബിലാല്‍ സലിം, നിസാര്‍, അജ്മല്‍ എന്നിവര്‍ സംസാരിച്ചു.

Tags:    

Similar News