ഇടുക്കിയില്‍ രണ്ടാമത്തെ പവര്‍ ഹൗസ് ആരംഭിക്കുന്നതിനുള്ള നടപടി പുരോഗമിക്കന്നു: മന്ത്രി എം എം മണി
രണ്ടാമത്തെ പവര്‍ഹൗസിനായി ഇതുവരെയുള്ള സാധ്യതാ പഠനങ്ങള്‍ അനുകൂലമാണ്. മൂലമറ്റത്തിന് സമാനമായ പവര്‍ഹൗസായിരിക്കും ഇത്. വൈകാതെ രണ്ടാം പവര്‍ ഹൗസിനായുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. പകല്‍ സമയത്ത് സൗരോജ വൈദ്യുതിയും രാത്രിയില്‍ പവര്‍ ഹൗസുകളുടെ സേവനവും എന്ന രീതിയില്‍ പ്രയോജനപ്പെടുത്തുന്ന പദ്ധതിക്കും സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്
കൊച്ചി: ഇടുക്കിയില്‍ രണ്ടാമത്തെ പവര്‍ ഹൗസ് ഉടന്‍ ആരംഭിക്കുമെന്നും ഇതിനായുള്ള പഠനങ്ങള്‍ നടന്നു വരികയാണെന്നും മന്ത്രി എം എം മണി.ഇലക്ട്രക്കില്‍ ഇന്‍സ്പെക്ടറേറ്റ് എന്‍ഞ്ചിനീയേഴ്സ് അസോസിയേഷന്‍ സുവര്‍ണ ജൂബിലി ആഘോഷം എറണാകുളം ഹോട്ടല്‍ പ്രസിഡന്‍സിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രണ്ടാമത്തെ പവര്‍ഹൗസിനായി ഇതുവരെയുള്ള സാധ്യതാ പഠനങ്ങള്‍ അനുകൂലമാണ്. മൂലമറ്റത്തിന് സമാനമായ പവര്‍ഹൗസായിരിക്കും ഇത്. വൈകാതെ രണ്ടാം പവര്‍ ഹൗസിനായുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. പകല്‍ സമയത്ത് സൗരോജ വൈദ്യുതിയും രാത്രിയില്‍ പവര്‍ ഹൗസുകളുടെ സേവനവും എന്ന രീതിയില്‍ പ്രയോജനപ്പെടുത്തുന്ന പദ്ധതിക്കും സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. സൗരോജ വൈദ്യുതി ഉല്‍പ്പാദനത്തിന്റെ ഭാഗമായി വീടുകള്‍ കേന്ദ്രീകരിച്ചും ഡാമുകള്‍ക്ക് സമീപത്തായും സൗരോജ പാനലുകള്‍ സ്ഥാപിച്ച് 1000 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കും.നിലവില്‍ ആവശ്യമായ വൈദ്യുതിയുടെ 30 ശതമാനം മാത്രമാണ് സംസ്ഥാനത്ത് ഉല്‍പ്പാദിപ്പിക്കുന്നത്. ഇതിന് മാറ്റം വരണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ചെറുകിട വൈദ്യുതി ഉല്‍പ്പാദന യൂനിറ്റുകളെല്ലാം നഷ്ടത്തിലാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അതുകൊണ്ടുതന്നേ പുതിയ ഊര്‍ജ ഉല്‍പ്പാദന മാര്‍ഗങ്ങള്‍ ആവിഷ്‌കരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എല്ലാവര്‍ക്കും വൈദ്യുതി എന്നതാണ് ബോര്‍ഡിന്റെയും സര്‍ക്കാരിയും ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.