രണ്ടാം ഘട്ട പോളിങ് അവസാനിച്ചു; 76 ശതമാനം പോളിങ്

ആറു മണിക്ക് ശേഷമുള്ള ഒരു മണിക്കൂര്‍ കൊവിഡ് ബാധിതര്‍ക്കും ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കും സമ്മദിദാന അവകാശം നല്‍കാനുള്ള സമയമായിരുന്നു.

Update: 2020-12-10 15:08 GMT

കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പില്‍ ഒന്നാം ഘട്ടത്തേക്കാളും മികച്ച പോളിങ്. കോട്ടയം. എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്. രണ്ടാം ഘട്ടത്തില്‍ 76 ശതമാനം ശതമാനമാണ് പോളിങ് നില. ആദ്യഘട്ടത്തില്‍ 73.12 ശതമാനമായിരുന്നു ശരാശരി പോളിങ്.

ആറു മണിക്ക് ശേഷമുള്ള ഒരു മണിക്കൂര്‍ കൊവിഡ് ബാധിതര്‍ക്കും ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കും സമ്മദിദാന അവകാശം നല്‍കാനുള്ള സമയമായിരുന്നു.

ഇന്ന് രാവിലെ മുതല്‍ തന്നെ മിക്ക ബൂത്തുകളിലും നല്ല തിരക്കാണ് അനുഭവപ്പെട്ടത്. രാവിലെ ആറര മുതല്‍ തന്നെ വോട്ടര്‍മാര്‍ പല പോളിങ് ബൂത്തുകളിലും എത്തിച്ചേര്‍ന്നു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്.