രണ്ടാം മാറാട് കേസിലെ രേഖകള്‍ സിബിഐക്ക് കൈമാറാന്‍ ഹൈക്കോടതി ഉത്തരവ്

കേസിലെ അന്വേഷണം തടസപ്പെട്ടുവെന്നും രേഖകള്‍ കൈമാറുന്നില്ലെന്നും ചൂണ്ടിക്കാട്ടി സിബിഐ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി ഉത്തരവ്. ഒരാഴ്ചയ്ക്കുള്ളില്‍ രേഖകള്‍ കൈമാറണമെന്നും കോടതി നിര്‍ദേശിച്ചു

Update: 2019-02-18 13:58 GMT

കൊച്ചി:രണ്ടാം മാറാട് കേസിലെ രേഖകള്‍ സി.ബി.ഐക്ക് കൈമാറാന്‍ സര്‍ക്കാരിന് നര്‍ദേശം നല്‍കിക്കൊണ്ട ഹൈക്കോടതി ഉത്തരവിട്ടു. ഒരാഴ്ചയ്ക്കുള്ളില്‍ രേഖകള്‍ കൈമാറണമെന്നാണ് ജസ്റ്റിസ് ബി സുധീന്ദ്രകുമാര്‍ സര്‍ക്കാരിനു നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.. കേസിലെ അന്വേഷണം തടസപ്പെട്ടുവെന്നും രേഖകള്‍ കൈമാറുന്നില്ലെന്നും ചൂണ്ടിക്കാട്ടി സിബിഐ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി ഉത്തരവ്. കേസിന്റെ അന്വേഷണം സിബിഐക്കു വിട്ടത് ഹൈക്കോടതി ഉത്തരവു പ്രകാരമായിരുന്നു.എന്നാല്‍ രേഖകള്‍ സര്‍ക്കാര്‍ കൈമാറുന്നില്ലെന്നായിരുന്നു സിബി ഐ യുടെ ആരോപണം. ഇതേ തുടര്‍ന്നാണ് ഇപ്പോള്‍ കോടതിയുടെ ഇടപെടീല്‍ ഉണ്ടായിരിക്കുന്നത്. 

Tags: