എസ്എഫ്‌ഐ നേതാവ് കൊച്ചനിയന്‍ കൊലക്കേസിലെ രണ്ടാം പ്രതി സിപിഎമ്മില്‍
36 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ചാണ് മുകുന്ദന്‍ ഇപ്പോള്‍ സിപിഎമ്മിലെത്തിയത്.
തൃശൂർ: എസ്എഫ്‌ഐ നേതാവ് കൊച്ചനിയന്‍ കൊലക്കേസിലെ രണ്ടാം പ്രതിയും യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ പ്രസിഡന്റുമായ അഡ്വ. എംകെ മുകുന്ദന്‍ സിപിഎമ്മിൽ. തൃശ്ശൂര്‍ കോര്‍പറേഷന്‍ പ്രതിപക്ഷ നേതാവായ അഡ്വ. എംകെ മുകുന്ദന്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് സിപിഎമ്മിലെത്തിയത് വലിയ ചര്‍ച്ചയാണ് തൃശ്ശൂര്‍ ജില്ലയിലെ രാഷ്ട്രീയ വൃത്തങ്ങളിലുണ്ടാക്കിയിരിക്കുന്നത്.
എസ്എഫ്‌ഐ നേതാവ് കൊച്ചനിയന്റെ കൊലക്കേസില്‍ രണ്ടാം പ്രതിയായിരുന്നു എംകെ മുകുന്ദന്‍. ഒന്നാം പ്രതിയായ അനില്‍കുമാറിനെ ശിക്ഷിക്കുകയും മുകുന്ദനെ വെറുതെ വിടുകയുമായിരുന്നു. രണ്ടാം പ്രതിയായിരുന്ന മുകുന്ദന്‍ പിന്നീട് കോണ്‍ഗ്രസ് നേതാവാകുകയും നാല് തവണ തൃശ്ശൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലറുമായിരുന്നു. 36 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ചാണ് മുകുന്ദന്‍ ഇപ്പോള്‍ സിപിഎമ്മിലെത്തിയത്.
തൃശ്ശൂര്‍ ജില്ലയിലെ സിപിഎം പ്രവര്‍ത്തകരുടെ ആവേശമായ കൊച്ചനിയന്റെ കൊലക്കേസില്‍ പ്രതിയായിരുന്ന ഒരാളെങ്ങനെ സിപിഎമ്മില്‍ എന്ന ചോദ്യത്തിന് സിപിഎം നേതാക്കളുടെ മറുപടി ഇങ്ങനെയാണ്. കഴിഞ്ഞു പോയ അധ്യായം, കോടതി ഉത്തരവും വിധിയുമൊക്കെ വന്നതല്ലേ, അതിന്റെ അപ്പുറത്ത് പോവേണ്ട പ്രശ്‌നം ഇപ്പോഴല്ലേ എന്നാണ് സിപിഎം നിലപാട്. അതേ സമയം മുകുന്ദന്റെ സിപിഎം പ്രവേശനത്തില്‍ പ്രതികരണവുമായി അനില്‍ അക്കര എംഎല്‍എ രംഗത്തെത്തിയിട്ടുണ്ട്.