പൊന്നാനിയിലെ കടലാക്രമണത്തിന് അടിയന്തിര പരിഹാരമാവുന്നു; ഫ്‌ളഡ് ബണ്ടുകള്‍ നിര്‍മിച്ച് സംരക്ഷണം ഒരുക്കാന്‍ തീരുമാനം

ടെന്‍ഡര്‍ നടപടി പൂര്‍ത്തിയായ അഴീക്കല്‍ ലൈറ്റ് ഹൗസ് പ്രദേശത്തു സീസണ്‍ അല്ലെങ്കിലും അടിയന്തിര സാഹചര്യത്തില്‍ കല്ലിട്ടു സംരക്ഷണം ഒരുക്കുന്ന പ്രവര്‍ത്തി തുടങ്ങാനും തീരുമാനമായി. രണ്ടു ദിവസമായി തുടരുന്ന കടലാക്രമണത്തില്‍ പൊന്നാനിയില്‍ മാത്രം അമ്പതോളം വീടുകള്‍ തകര്‍ന്നിരുന്നു.

Update: 2019-06-12 13:30 GMT

പൊന്നാനി: പൊന്നാനിയിലെ രൂക്ഷമായ കടല്‍ ക്ഷോഭത്തില്‍ അടിയന്തിര നടപടി സ്വീകരിക്കുന്നത് സംബന്ധിച്ച് സ്പീക്കറുടെ ചേമ്പറില്‍ യോഗം ചേര്‍ന്നു. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് അടിയന്തിര യോഗം ചേര്‍ന്നത്.

അതുപ്രകാരം വീടുകള്‍ നഷ്ടപ്പെടുന്ന മേഖലയില്‍ കല്ലുകള്‍ ഇട്ടു ഫ്‌ളഡ് ബണ്ടു കള്‍ നിര്‍മ്മിച്ച് സംരക്ഷണം ഒരുക്കും. ശാശ്വത പരിഹാരത്തിനും തുടര്‍ന്ന് നടപടി സ്വീകരിക്കും. ഇറിഗേഷന്‍ ചീഫ് എഞ്ചിനീയര്‍ അടക്കമുള്ള ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

ടെന്‍ഡര്‍ നടപടി പൂര്‍ത്തിയായ അഴീക്കല്‍ ലൈറ്റ് ഹൗസ് പ്രദേശത്തു സീസണ്‍ അല്ലെങ്കിലും അടിയന്തിര സാഹചര്യത്തില്‍ കല്ലിട്ടു സംരക്ഷണം ഒരുക്കുന്ന പ്രവര്‍ത്തി തുടങ്ങാനും തീരുമാനമായി. രണ്ടു ദിവസമായി തുടരുന്ന കടലാക്രമണത്തില്‍ പൊന്നാനിയില്‍ മാത്രം അമ്പതോളം വീടുകള്‍ തകര്‍ന്നിരുന്നു.

Tags:    

Similar News