വരന്തരപ്പള്ളി തോട്ടം എസ്‌റ്റേറ്റ് ഓഫിസ് തൊഴിലാളികള്‍ ഉപരോധിച്ചു

ശമ്പളം മുടങ്ങുന്നത് പതിവായതോടെ ഇന്നലെ എസ്ഡിടിയുവിന്റെ നേതൃത്വത്തിലാണ് ആദ്യം സമരം ആരംഭിച്ചത്. സമരം ശക്തമായതോടെ മറ്റു തൊഴിലാളി യൂനിയനുകളും സമരത്തിന്റെ ഭാഗമാവുകയായിരുന്നു.

Update: 2019-03-08 06:57 GMT

പുതുക്കാട്(തൃശൂര്‍): വരന്തരപ്പള്ളി ചിമ്മിനി തോട്ടം എസ്‌റ്റേറ്റ് ഓഫിസ് സംയുക്ത ട്രേഡ് യൂനിയന്റ നേതൃത്വത്തില്‍ തൊഴിലാളികള്‍ ഉപരോധിച്ചു. ശമ്പളം മുടങ്ങുന്നത് പതിവായതോടെ ഇന്നലെ എസ്ഡിടിയുവിന്റെ നേതൃത്വത്തിലാണ് ആദ്യം സമരം ആരംഭിച്ചത്. സമരം ശക്തമായതോടെ മറ്റു തൊഴിലാളി യൂനിയനുകളും സമരത്തിന്റെ ഭാഗമാവുകയായിരുന്നു. ശമ്പളം മുടങ്ങുന്നത് പതിവായതോടെ എസ്ഡിടിയുവിന്റെ നേതൃത്വത്തിലുള്ള തൊഴിലാളി പ്രതിനിധി സംഘം തോട്ടം മാനേജരെ കണ്ടിരുന്നു. പ്രശ്‌ന പരിഹാരത്തിനുള്ള മാര്‍ഗരേഖയും തൊഴിലാളികള്‍ സമര്‍പ്പിച്ചു. തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ തോട്ടം ഉടമകള്‍ തയ്യാറാവാത്തതിനെ തുടര്‍ന്ന് പ്രത്യക്ഷ സമരം തുടങ്ങുകയായിരുന്നു.

വരന്തരപ്പള്ളി ചിമ്മിനി തോട്ടം എസ്‌റ്റേറ്റ് ഓഫിസിന് മുന്നില്‍ നടന്ന ഉപരോധ സമരത്തില്‍ എസ്ഡിടിയു ജില്ലാ പ്രസിഡന്റ് ആര്‍ വി ഷെഫീര്‍ സംസാരിച്ചു. ജില്ലാ കമ്മിറ്റിയംഗം കുഞ്ഞുണ്ണിക്ക, യൂനിറ്റ് ജനറല്‍ കണ്‍വീനര്‍ മുഹമ്മദ് അലി എന്നിവര്‍ പങ്കെടുത്തു.




Tags:    

Similar News