പയ്യോളി: അടിസ്ഥാന ജനവിഭാഗങ്ങളുടെ അവകാശങ്ങള്‍ ഹനിച്ചാവരുത് വികസനമെന്ന് എസ് ഡിപിഐ ജില്ലാ ട്രഷറര്‍ എന്‍ കെ റഷീദ് ഉമരി.
ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് കുടിയിറക്കപ്പെടുന്ന വ്യാപാരികള്‍ക്ക് നഷ്ടപരിഹാരം മുന്‍കൂര്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പയ്യോളിയിലെ വ്യാപാരികള്‍ നടത്തുന്ന റിലേ ഉപവാസ സമരത്തിന്റെ പത്താംദിവസമായ ഇന്ന് സമാപനത്തില്‍ അഭിവാദ്യമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമരം നടത്തുന്ന വ്യാപരികള്‍ക്ക് പാര്‍ട്ടിയുടെ എല്ലാവിധ പിന്തുണ തുടര്‍ന്നുമുണ്ടാവുമെന്ന് അദ്ദേഹം അറിയിച്ചു. മണ്ഡലം സെക്രട്ടറി റിയാസ് പയ്യോളി, കെ കെ അഷ്‌കര്‍, എം കെ സലാം എന്നിവര്‍ സംബന്ധിച്ചു.