ലോക്ക്ഡൗണിന്റെ മറവില്‍ പോലിസ് അഴിഞ്ഞാട്ടം: അവസാനിപ്പിച്ചില്ലെങ്കില്‍ ജനകീയ പ്രക്ഷോഭമെന്ന് എസ്ഡിപിഐ

താഴെഅങ്ങാടിയിലെ പോലിസ് അതിക്രമം ഒരു നിത്യസംഭവമായി മാറിയിരിക്കുകയാണ്.

Update: 2020-08-01 16:30 GMT

വടകര: താഴെ അങ്ങാടിയില്‍ കൊവിഡ് ലോക്ക്ഡൗണിന്റെ മറവില്‍ പോലിസ് അഴിഞ്ഞാട്ടം അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ ജനകീയ പ്രതിഷേധത്തിന് നേതൃത്വം നല്‍കുമെന്ന് എസ്ഡിപിഐ മണ്ഡലം സെക്രട്ടറി കെ വി പി ഷാജഹാന്‍. അഴിഞ്ഞാട്ടം നടത്തിയ പോലിസുകാര്‍ക്കെതിരെ നടപടി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

താഴെഅങ്ങാടിയിലെ പോലിസ് അതിക്രമം ഒരു നിത്യസംഭവമായി മാറിയിരിക്കുകയാണ്. ശനിയാഴ്ച വൈകിട്ട് 5 മണിക്ക് കൊയിലാണ്ടി വളപ്പിലെത്തിയ എസ്‌ഐയും സംഘവും അവിടെ നിന്ന ഒരാളെ മര്‍ദിക്കാന്‍ ശ്രമിച്ചു. കാരണം ചോദിച്ചപ്പോള്‍ അങ്ങാടി മൊത്തം ഞങ്ങള്‍ അടിച്ചു നിരത്തുമെന്നും നിങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റ് കണ്ട് ഞങ്ങള്‍ ഭയപെടുമെന്നു വിചാരിക്കണ്ടന്നുമായിരുന്നു മറുപടി.

കഴിഞ്ഞ ദിവസമാണ് നൗഷാദ് എന്ന ആളെ പോലിസ് ക്രൂരമായി മര്‍ദിച്ചത്. കൊവിഡ് ലോക്ഡൗണിന്റെ മറവില്‍ പോലിസ് രാജ് നടപ്പിലാക്കാനുള്ള ശ്രമം അനുവദിക്കില്ലെന്നും നിലപാട് തിരുത്താന്‍ പോലിസ് തയ്യറാകണമെന്നും അദ്ദേഹം പറഞ്ഞു. അല്ലാത്ത പക്ഷം, താഴെ അങ്ങാടിയിലെ ജനങ്ങളെ അണിനിരത്തി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും കെ വി പി ഷാജഹാന്‍ ഓര്‍മ്മിപ്പിച്ചു. 

Similar News