കെഎഎസില്‍ സംവരണം: തിഞ്ഞെടുപ്പിനു മുമ്പ് നടപ്പാക്കണം- എസ്ഡിപിഐ

കെഎഎസിലും മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് 10 ശതമാനം സാമ്പത്തിക സംവരണം ഉറപ്പാക്കുന്നതിനാണോ തിടുക്കത്തില്‍ കെഎഎസിലെ മുഴുവന്‍ സ്ട്രീമിലും സംവരണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്നു സംശയമുണ്ട്്.

Update: 2019-01-22 15:18 GMT

കോഴിക്കോട്: കെഎഎസില്‍ മുഴുവന്‍ സ്ട്രീമിലും പിന്നാക്ക, പട്ടിക ജാതി വിഭാഗങ്ങള്‍ക്കു സംവരണം ഏര്‍പ്പെടുത്തുമെന്ന മന്ത്രി എ കെ ബാലന്റെ പ്രസ്താവന മുഖവിലയ്‌ക്കെടുന്നുവെന്നും പാര്‍ല്‌മെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് അത് പ്രായോഗികവല്‍ക്കരിക്കണമെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി. തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള രാഷ്ട്രീയക്കളിയായി ഈ പ്രസ്താവന മാറ്റരുത്.

കെഎഎസിലും മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് 10 ശതമാനം സാമ്പത്തിക സംവരണം ഉറപ്പാക്കുന്നതിനാണോ തിടുക്കത്തില്‍ കെഎഎസിലെ മുഴുവന്‍ സ്ട്രീമിലും സംവരണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്നു സംശയമുണ്ട്്. സാമ്പത്തിക സംവരണത്തിന്റെ പേരിലുള്ള പിന്നാക്ക വിരുദ്ധനിലപാട് തിരുത്താന്‍കൂടി ഇടതുമുന്നണി തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

Tags:    

Similar News