'ഇന്ത്യയില്‍ ബദല്‍ രാഷ്ട്രീയത്തിന്റെ പ്രസക്തി'; എസ്ഡിപിഐ സെമിനാര്‍ വെള്ളിയാഴ്ച

കെ ഇ എന്‍ കുഞ്ഞഹമ്മദ്, പ്രഫ. പി കോയ, എന്‍ പി ചെക്കുട്ടി, കെ എസ് ഹരിഹരന്‍, ഉമര്‍ പാണ്ടികശാല, അബ്ദുല്‍ മജീദ് ഫൈസി, സി എ റഊഫ്, മുസ്തഫ പാലേരി തുടങ്ങിയവര്‍ പങ്കെടുക്കും.

Update: 2019-06-19 15:53 GMT

കോഴിക്കോട്: എസ്ഡിപിഐ രൂപീകരിച്ചിട്ട് 10 വര്‍ഷം പൂര്‍ത്തിയാവുന്നതിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഈമാസം 21ന് വൈകീട്ട് 4 മണിക്ക് കോഴിക്കോട് ടൗണ്‍ ഹാളില്‍ 'ഇന്ത്യയില്‍ ബദല്‍ രാഷ്ട്രീയത്തിന്റെ പ്രസക്തി' എന്ന തലക്കെട്ടില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു. കെ ഇ എന്‍ കുഞ്ഞഹമ്മദ്, പ്രഫ. പി കോയ, എന്‍ പി ചെക്കുട്ടി, കെ എസ് ഹരിഹരന്‍, ഉമര്‍ പാണ്ടികശാല, അബ്ദുല്‍ മജീദ് ഫൈസി, സി എ റഊഫ്, മുസ്തഫ പാലേരി തുടങ്ങിയവര്‍ പങ്കെടുക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷം ഇന്ത്യയിലെ പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങളും മതേതരവിശ്വാസികളും വര്‍ധിച്ച ഭയത്തിലും അരക്ഷിതരുമാണ്.

മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളാവട്ടെ തങ്ങള്‍ നേരിട്ട വന്‍പരാജയത്തിന്റെ ആഘാതത്തില്‍നിന്ന് മുക്തമായില്ലെന്നു മാത്രമല്ല, പരസ്പരമുള്ള പോരില്‍ അഭിരമിക്കുകയുമാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യലിലെ പൊതുജനങ്ങള്‍ക്ക് ആത്മവിശ്വാസവും കരുത്തും പകരുന്ന ഒരു ബദല്‍ രാഷ്ട്രീയം വളര്‍ന്നു വരേണ്ടിയിരിക്കുന്നു. രാഷ്ട്രീയ സാമൂഹിക സാമ്പത്തിക മേഖലകളെ സ്വാധീനിക്കുന്ന ഒരു ബദല്‍രാഷ്ട്രീയമാണ് വര്‍ത്തമാനകാല ഇന്ത്യ ഉറ്റുനോക്കുന്നതെന്നും എസ്ഡിപിഐ കോഴിക്കോട് ജില്ലാ കമ്മിറ്റി വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി. 

Tags:    

Similar News