കണ്ടെയിൻമെൻ്റ് സോൺ പ്രദേശത്ത് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം: എസ്ഡിപിഐ

ഭക്ഷ്യധാന്യ വിതരണത്തിനും സാമ്പത്തിക സഹായം എത്തിക്കുന്നതിനും സ്വത്വര നടപടി സ്വീകരിക്കണം.

Update: 2020-07-11 12:30 GMT

പത്തനംതിട്ട: കൊവിഡിൻ്റെ സാമൂഹിക വ്യാപനം തടയുന്നതിനായി കണ്ടെയിൻമെൻ്റ് സോൺ ആയി പ്രഖ്യാപിച്ച പ്രദേശങ്ങളിലെ ജനങ്ങൾക്ക് അടിയന്തര സഹായം എത്തിക്കാനായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് എസ്ഡിപിഐ ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ഇത്തരം പ്രദേശങ്ങളിൽ ജനങ്ങൾ വളരെ ആശങ്കയിലാണ് കഴിയുന്നത്. വരുമാന മാർഗ്ഗം പൂർണ്ണമായും നിലച്ചിരിക്കുകയാണ്. ഇന്ത്യ മുഴുവൻ ലോക് ഡൗൺപ്രഖ്യാപിച്ചപ്പോൾ ഉള്ളതിനേക്കാൾ ദുരിത സാഹചര്യമാണ് കണ്ടയ്മെൻ്റ് സോൺ പ്രദേശങ്ങളിലുള്ളത്.  ഭക്ഷ്യധാന്യ  വിതരണത്തിനും സാമ്പത്തിക സഹായം എത്തിക്കുന്നതിനും സ്വത്വര നടപടി സ്വീകരിക്കണമെന്നും സെക്രട്ടേറിയറ്റ് പ്രസ്താവിച്ചു.

ജില്ലാ പ്രസിഡൻ്റ് അൻസാരി ഏനാത്ത് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി താജുദീൻ നിരണം, സെക്രട്ടറി മുഹമ്മദ് അനീഷ് എസ്,  ട്രഷറർ റിയാഷ് കുമ്മണ്ണൂർ സംബന്ധിച്ചു.

Tags:    

Similar News