രാജ്യം നീങ്ങുന്നത് കൊടിയ ദാരിദ്ര്യത്തിലേക്ക്: തുളസീധരൻ പള്ളിക്കൽ

രാജ്യത്തിന്റെ കരുതൽ ധനം പോലും ബിജെപി കൊള്ളയടിച്ചു. കോർപറേറ്റുകൾക്ക് 2 ലക്ഷം കോടി രൂപയുടെ നികുതിയിളവ് നൽകിയതിന്റെ ഫലമാണ് സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത്. പശുവിനുള്ള വില പോലും മനുഷ്യന് നൽകാത്ത രാജ്യത്താണ് നാമിന്ന് ജീവിക്കുന്നത്.

Update: 2019-09-27 10:38 GMT

തിരുവനന്തപുരം: കൊടിയ ദാരിദ്ര്യത്തിലേക്കാണ് ഇന്ത്യാ രാജ്യം നീങ്ങുന്നതെന്ന് എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി തുളസീധരൻ പള്ളിക്കൽ. സംഘി ധനശാസ്ത്രം ജനങ്ങളെ വിഢികളാക്കുന്നു എന്ന പ്രമേയത്തിൽ തിരുവനന്തപുരം ഏജീസ് ഓഫീസിന് മുന്നിൽ എസ്ഡിപിഐ സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്റെ കരുതൽ ധനം പോലും ബിജെപി കൊള്ളയടിച്ചു. കോർപറേറ്റുകൾക്ക് 2 ലക്ഷം കോടി രൂപയുടെ നികുതിയിളവ് നൽകിയതിന്റെ ഫലമാണ് സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത്. പശുവിനുള്ള വില പോലും മനുഷ്യന് നൽകാത്ത രാജ്യത്താണ് നാമിന്ന് ജീവിക്കുന്നത്. സംഘി ധനശാസ്ത്രം ജനങ്ങളെ വിഢികളാക്കുമ്പോൾ പ്രതിപക്ഷത്തുള്ള പലരും ഇന്ന് ഉറക്കം നടിക്കുകയാണ്. രാജ്യത്തിന്റെ 80 ശതമാനം വരുന്ന മുഴുവൻ സമ്പത്തും കൈകാര്യം ചെയ്യുന്നത് കോർപറേറ്റുകളാണ്. 20 ശതമാനം സമ്പത്ത് മാത്രമാണ് ഇന്ത്യയിലെ ജനങ്ങളുടെ കൈവശമുള്ളത്. ജിഎസ്ടിയിലൂടെ സാധാരണക്കാർ നടത്തുന്ന വ്യവസായ, കച്ചവട, കാർഷിക മേഖലകളെ കൊള്ളയടിക്കുന്നു. ജനങ്ങളെ ഭയപ്പാടിലേക്ക് തള്ളിവിട്ട് ലോകത്തെ ഏറ്റവും പിന്നാക്കം നിൽക്കുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് തള്ളിവിടുകയാണ്. ഇന്ത്യയുടെ സാമ്പത്തിക അടിത്തറ തകർക്കുന്ന സംഘി ധനശാസ്ത്രമാണ് മോദി ഭരണകൂടം നടപ്പാക്കുന്നത്. 2020ഓടെ രാജ്യത്ത് പട്ടിണി മരണങ്ങൾ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റ് വേലുശേരി അബ്ദുസലാം, ജില്ലാ ജന.സെക്രട്ടറി അഷ്റഫ് പ്രാവച്ചമ്പലം, ഇബ്രാഹിം മൗലവി, ഷബീർ അസാദ്, യൂസുഫ് മണക്കാട്, സജീവ് പൂന്തുറ, ഷാഫി കാച്ചാണി, ഹക്കിം കരമന സംസാരിച്ചു.

ജില്ലയിലെ എട്ട് കേന്ദ്രങ്ങളിൽ വിവിധ കേന്ദ്രസ്ഥാപനങ്ങൾക്ക് മുന്നിൽ പ്രതിഷേധ ധർണ നടത്തി. കല്ലമ്പലത്ത് കാട്ടൂർ ഷിഹാബുദീൻ മന്നാനി, അഷ്കർ തൊളിക്കോട്, ആറ്റിങ്ങലിൽ കുന്നിൽ ഷാജഹാൻ, അരുവിക്കരയിൽ തച്ചോണം നിസാമുദ്ദീൻ, വാമനപുരത്ത് സിയാദ് തൊളിക്കോട്, നെടുമങ്ങാട് ഇർഷാദ് കന്യാകുളങ്ങര, ബാലരാമപുരത്ത് ജലീൽ കരമന, പൂവാറിൽ ഖാദർ പൂവാർ തുടങ്ങിയവർ ഉദ്ഘാടനം നിർവഹിച്ചു.

Tags:    

Similar News