രാജ്ഭവന് മുന്നില്‍ എസ്ഡിപിഐ പ്രതിഷേധം; ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ കോലം കത്തിച്ചു

ലക്ഷദ്വീപിനെ മറ്റൊരു കശ്മീരാക്കാന്‍ അനുവദിക്കില്ലെന്ന് എസ്ഡിപിഐ

Update: 2021-06-02 08:35 GMT

തിരുവനന്തപുരം: ലക്ഷദ്വീപ് ജനതയുടെ ജീവിതം ദുസ്സഹമാക്കുന്ന അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോദ പട്ടേലിന്റെ കോലം എസ്ഡിപിഐ കത്തിച്ചു. എസ്ഡിപിഐ പ്രവര്‍ത്തകര്‍ തിരുവനന്തപുരം രാജ് ഭവന് മുന്‍പിലാണ് പ്രഫുല്‍ ഖോദ പട്ടേലിന്റെ കോലം കത്തിച്ചത്. ഭരണഘടനാവിരുദ്ധ നീക്കള്‍ നടത്തുന്ന അഡ്മിനിസ്‌ട്രേറ്ററെ കേന്ദ്രസര്‍ക്കാര്‍ തിരിച്ച് വിളിക്കണമെന്നാവശ്യപ്പെട്ടാണ് എസ്ഡിപിഐ രാജ് ഭവന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചത്.

പ്രതിഷേധത്തില്‍ ലക്ഷദ്വീപ് ജനതയുടെ താല്‍പര്യത്തിനൊപ്പമുണ്ടാവും എന്ന പ്രതിജ്ഞയും പ്രവര്‍ത്തകര്‍ ചൊല്ലി.

ദ്വീപ് ജനതയുടെ വിശ്വാസത്തെയും പാരമ്പര്യത്തെയും ഇല്ലാതാക്കി ഹിന്ദുത്വപരീക്ഷണശാലയാക്കാനുള്ള ഏതു നീക്കത്തെയും ശക്തയായി എതിര്‍ക്കുമെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്ത ജില്ല ജനറല്‍ സെക്രട്ടറി പ്രാവച്ചമ്പലം അഷ്‌റഫ് പറഞ്ഞു. ലക്ഷദ്വീപിനെ മറ്റൊരു കശ്മീരാക്കാനുള്ള സംഘപരിവാര നീക്കം അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ്എസ്ഡിപിഐ ജില്ലാ സെക്രട്ടറി ഷബീര്‍ ആസാദ്, ജില്ലാ ഖജാന്‍ജി ജലീല്‍ കരമന, ജില്ലാ കമ്മിറ്റിയംഗം മഹ്ഷൂക്ക് വള്ളക്കടവ്, പാളയം ബാദുഷ എന്നിവര്‍ നേതൃത്വം നല്‍കി

Tags: