പൗരത്വ ഭേദഗതി ബില്‍: സംസ്ഥാനത്ത് ഇന്ന് വ്യാപക പ്രതിഷേധം-എസ്ഡിപിഐ

ഭരണഘടന ഉറപ്പാക്കുന്ന തുല്യനീതി ലംഘിക്കുന്നതാണ് പൗരത്വ ഭേദഗതി ബില്‍. ഭരണഘടനയെ അംഗീകരിക്കുന്ന ആര്‍ക്കും ഈ ഭേദഗതി അംഗീകരിക്കാനാവില്ല.

Update: 2019-12-05 07:40 GMT

തിരുവനന്തപുരം: മതാടിസ്ഥാനത്തില്‍ പൗരത്വം നല്‍കാന്‍ ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കിയ പൗരത്വ ഭേദഗതി ബില്‍ ഭരണഘടനാ വിരുദ്ധമാണെന്നും അതിനെതിരേ എസ്ഡിപിഐ ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനം നടത്തുമെന്നും പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍ അറിയിച്ചു. ഭരണഘടന ഉറപ്പാക്കുന്ന തുല്യനീതി ലംഘിക്കുന്നതാണ് പൗരത്വ ഭേദഗതി ബില്‍. ഭരണഘടനയെ അംഗീകരിക്കുന്ന ആര്‍ക്കും ഈ ഭേദഗതി അംഗീകരിക്കാനാവില്ല. കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയ ലക്ഷ്യം വെച്ച് ജനങ്ങളെ ഭിന്നിപ്പിക്കുന്നതിനാണ് ശ്രമിക്കുന്നത്. ആര്‍എസ്എസ് അജണ്ട നടപ്പാക്കാനുള്ള ശ്രമത്തെ ജനാധിപത്യ വിശ്വാസികള്‍ ചെറുത്തുതോല്‍പ്പിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. ജില്ലാ, നിയോജക മണ്ഡലം, പഞ്ചായത്ത്, ബ്രാഞ്ച് തലങ്ങളിലും പ്രതിഷേധ പ്രകടനങ്ങള്‍ നടക്കും. ജില്ലാ, മണ്ഡലം, പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികള്‍ നേതൃത്വം നല്‍കും.

Tags:    

Similar News