സിഎഎ നടപ്പാക്കാനുള്ള നീക്കം ജനകീയമായി ചെറുക്കും: എസ്ഡിപിഐ

ഏജീസ് ഓഫീസിന് മുന്നിൽ അമിത് ഷായുടെ കോലം കത്തിച്ചു.

Update: 2020-11-07 08:30 GMT

തിരുവനന്തപുരം: രാജ്യത്ത് സിഎഎ നടപ്പാക്കാനുള്ള ബിജെപി സര്‍ക്കാരിന്റെ ശ്രമം ജനകീയമായി ചെറുക്കുമെന്ന് എസ്ഡിപിഐ.  കൊറോണ വൈറസ് പകര്‍ച്ചവ്യാധി നിയന്ത്രണവിധേയമായാല്‍ പൗരത്വ (ഭേദഗതി) നിയമം രാജ്യത്തുടനീളം നടപ്പാക്കുമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനയിൽ പ്രതിഷേധിച്ച് എസ്ഡിപിഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏജീസ് ഓഫിസിലേക്ക് മാർച്ച് നടത്തി. തുടർന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ കോലം കത്തിച്ചു.

ജില്ലാ ജനറൽ സെക്രട്ടറി അഷ്റഫ് പ്രാവച്ചമ്പലം പ്രതിഷേധം ഉദ്ഘാടനം ചെയ്തു. സിഎഎ നടപ്പാക്കാനുള്ള രാജ്യത്ത് വീണ്ടും അരക്ഷിതാവസ്ഥ സൃഷ്ടിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ വര്‍ഗീയ ധ്രുവീകരണം നടത്തി നേട്ടംകൊയ്യാനാണ് ഇപ്പോള്‍ ഈ അജണ്ട വീണ്ടും ചര്‍ച്ചയാക്കുന്നത്. ഈ നീക്കത്തെ ജനകീയമായി ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ വൈസ് പ്രസിഡൻ്റ് വേലുശേരി അബ്ദുസലാം അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഷബീർ ആസാദ്, ട്രഷറർ കരമന ജലീൽ, പാളയം ബാദുഷ, കമലേശ്വരം അമീർ പങ്കെടുത്തു.

Tags:    

Similar News