ആര്‍എസ്എസ്-ബിജെപി ഭരണകൂടത്തിന്റെ ദലിത് വേട്ട; എസ് ഡിപിഐയുടെ നേതൃത്വത്തില്‍ വ്യാപക പ്രതിഷേധം

Update: 2020-10-02 18:42 GMT
പത്തനംതിട്ട: ആര്‍എസ്എസ്-ബിജെപി ഭരണകൂടത്തിന്റെ ദലിത് വേട്ടയ്‌ക്കെതിരേ എസ്ഡിപിഐയുടെ നേതൃത്വത്തില്‍ ജനരോഷമിരമ്പി. പത്തനംതിട്ട ജില്ലയില്‍ അഞ്ചു മണ്ഡലങ്ങളിലും വ്യാപക പ്രതിഷേധങ്ങളാണ് നടന്നത്. ഇന്ത്യ എത്തിപ്പെട്ടത് വലിയ അപകടകരമായ കെണിയിലാണെന്നും ന്യൂനപക്ഷങ്ങളേയും ദലിതുകളെയും ശത്രുക്കളായി കാണുന്നവരാണ് ആര്‍എസ്എസും ബിജെപിയെന്നും നേതാക്കള്‍ പറഞ്ഞു.

പത്തനംതിട്ട നഗരത്തില്‍ നടന്ന പ്രതിഷേധ സമരങ്ങള്‍ക്ക് മണ്ഡലം പ്രസിഡന്റ് മുഹമ്മദ് പി സലീം, സെക്രട്ടറി നാസര്‍, സി പി നസീര്‍, നിയാസ് കൊന്നമ്മൂട്, സാജിദ് റഷാദി, അന്‍സാരി കൊന്നമ്മൂട്, വല്‍സലാ തുളസീധരന്‍ നേതൃത്വം നല്‍കി.

അടൂരില്‍ നടന്ന പ്രതിഷേധങ്ങള്‍ക്ക് മേഖല പ്രസിഡന്റ് അല്‍അമീന്‍ മണ്ണടി, സെക്രട്ടറി അബ്ദുല്‍ സമദ്, അബ്ദുല്‍ ലത്തീഫ്, അനീഷ് പറക്കോട് നേത്യത്വം നല്‍കി.

പന്തളത്ത് നടന്ന പ്രതിഷേധ സമരം മേഖല പ്രസിഡന്റ് മുജീബ് ചേരിക്കല്‍, അന്‍സാരി മുട്ടാര്‍ , കരീം സുലൈമാന്‍ നേതൃത്വം നല്‍കി. തിരുവല്ലയില്‍ നടന്ന പ്രതിഷേധ സമരങ്ങള്‍ക്ക് മണ്ഡലം പ്രസിഡന്റ് സിയാദ് നിരണം, സെക്രട്ടറി സലീം വാരിക്കാട്, സുധീഷ് നേതൃത്വം നല്‍കി. റാന്നി മണ്ഡലങ്ങള്‍ക്ക് മണ്ഡലം പ്രസിഡന്റ് ഷാനവാസ് ചുങ്കപ്പാറ, സെക്രട്ടറി നിസാം മാങ്കല്‍, തൗഫീഖ്, അഭിലാഷ് റാന്നി നേതൃത്വം നല്‍കി. കോന്നിയില്‍ നടന്ന പ്രതിഷേധങ്ങള്‍ക്ക് മേഖല പ്രസിഡന്റ് നിസാം കോന്നി, സെക്രട്ടറി ഷാജി ആനകുത്തി നേതൃത്വം നല്‍കി. ചിറ്റാറില്‍ നടന്ന പ്രതിഷേധങ്ങള്‍ മേഖല പ്രസിഡന്റ് സുബൈര്‍ ചിറ്റാര്‍, സെക്രട്ടറി ദിലിപ് ചിറ്റാര്‍ നേതൃത്വം നല്‍കി. വിവിധയിടങ്ങളില്‍ നടന്ന പ്രതിഷേധ സമരങ്ങളില്‍ ജില്ലാ ജനറല്‍ സെക്രട്ടറി താജുദീന്‍ നിരണം, ട്രഷറര്‍ റിയാഷ് കുമ്മണ്ണൂര്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ അഷ്‌റഫ് ആലപ്ര സംസാരിച്ചു.

Tags:    

Similar News