എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി നാളെ കൊണ്ടോട്ടിയില്‍

Update: 2021-04-02 15:51 GMT

കൊണ്ടോട്ടി: എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി നാളെ കൊണ്ടോട്ടിയില്‍ സംസാരിക്കും. വൈകുന്നേരം 7 മണിക്ക് കൊണ്ടോട്ടി ബൈപാസിലെ ചുക്കാന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചരണ പൊതുയോഗത്തിലാണ് അദ്ദേഹം പ്രസംഗിക്കുക.

മലപ്പുറം ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ഥി തസ്‌ലിം റഹ്മാനിയുടെ പ്രചാരണ പൊതുയോഗത്തിലാണ് അദ്ദേഹം പങ്കെടുക്കുക. എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസിയും പങ്കെടുക്കും.

Tags:    

Similar News