എസ്ഡിപിഐ ഇഫ്താര്‍ സൗഹൃദ സംഗമം

Update: 2019-05-20 14:48 GMT

തിരുവനന്തപുരം: എസ്ഡിപിഐ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കായി ഇഫ്താര്‍ സൗഹൃദ സംഗമം നടത്തി. തിരുവനന്തപുരം അപ്പോളോ ഡിമോറോ ഹോട്ടലില്‍ നടന്ന പരിപാടി സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് എം കെ മനോജ് കുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി പ്രഭാഷണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി തുളസീധരന്‍ പള്ളിക്കല്‍ സ്വാഗതവും തിരുവനന്തപുരം ജില്ല പ്രസിഡണ്ട് സിയാദ് കണ്ടല നന്ദിയും പറഞ്ഞു.

സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, റോയി അറയ്ക്കല്‍, സംസ്ഥാന സെക്രട്ടറിമാരായ മുസ്തഫ കൊമ്മേരി, കെകെ അബ്ദുല്‍ ജബ്ബാര്‍, പിആര്‍ സിയാദ്, കെ എസ് ഷാന്‍, സംസ്ഥാന ട്രഷറര്‍ അജ്മല്‍ ഇസ്മായില്‍, സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങളായ ഇഎസ് ഖാജാ ഹുസൈന്‍, പി പി മൊയ്തീന്‍ കുഞ്ഞ്, പി കെ ഉസ്മാന്‍ സംബന്ധിച്ചു. ജില്ലാ നേതാക്കളായ അഷ്‌റഫ് മൗലവി പ്രാവച്ചമ്പലം, വേലുശ്ശേരി അബ്ദുസലാം, എ ഇബ്രാഹിം മൗലവി, ശബീര്‍ ആസാദ്, സിയാദ് തൊളിക്കോട്, ജലീല്‍ കരമന, നിസാമുദ്ദീന്‍ തച്ചോണം നേതൃത്വം നല്‍കി. 

Tags:    

Similar News