കരിപ്പൂര്‍ വിമാനങ്ങള്‍ കണ്ണൂരില്‍ ഇറക്കും; യാത്രക്കാര്‍ക്ക് സഹായത്തിന് എസ്ഡിപിഐ ഹെല്‍പ് ഡെസ്‌ക്

ബന്ധപ്പെടേണ്ട നമ്പര്‍: 96450 54056 (റഫീഖ് കീച്ചേരി, എസ്ഡിപിഐ മട്ടന്നൂര്‍ മണ്ഡലം പ്രസിഡന്റ്).

Update: 2020-08-07 18:36 GMT

കണ്ണൂര്‍: കരിപ്പൂര്‍ വിമാനാപകടം നടന്ന സാഹചര്യത്തില്‍ കരിപ്പൂരില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറക്കുമെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. കോഴിക്കോട്ടേക്ക് എത്തേണ്ട ദുബായില്‍ നിന്നുള്ള ഫ്‌ലൈ ദുബായ് വിമാനം അല്‍പസമയത്തിനകം കണ്ണൂരില്‍ ഇറങ്ങും. കോഴിക്കോട് വിമാത്താവളം സാധാരണ നിലയില്‍ ആകും വരെ കോഴിക്കോടേക്കുള്ള വിമാനങ്ങള്‍ കണ്ണൂര്‍ ഇറക്കാനാണ് തീരുമാനം.

വിമാനങ്ങള്‍ കണ്ണൂരില്‍ ഇറങ്ങുന്ന സാഹചര്യത്തില്‍ യാത്രക്കാര്‍ക്ക് സഹായത്തിനായി എസ്ഡിപിഐ ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു. എസ്ഡിപിഐ മട്ടന്നൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തിക്കുക. ബന്ധപ്പെടേണ്ട നമ്പര്‍: 96450 54056 (റഫീഖ് കീച്ചേരി, എസ്ഡിപിഐ മട്ടന്നൂര്‍ മണ്ഡലം പ്രസിഡന്റ്). 

Tags: