എസ്ഡിപിഐ പ്രവർത്തനഫണ്ട് സമാഹരണം; സംസ്ഥാനതല ഉദ്ഘാടനം ചാല മാർക്കറ്റിൽ നടത്തി

മാർക്കറ്റിലെ ചെറുകിട പച്ചക്കറി വ്യാപാരി ലീലാമ്മയിൽ നിന്നും ഫണ്ട് സ്വീകരിച്ചാണ് ഉദ്ഘാടനം നിർവ്വഹിച്ചത്.

Update: 2019-11-22 14:21 GMT

തിരുവനന്തപുരം: എസ്ഡിപിഐ പ്രവർത്തന ഫണ്ട് സമാഹരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് പി അബ്ദുൽ മജീദ് ഫൈസി തിരുവനന്തപുരം ചാല മാർക്കറ്റിൽ നിർവഹിച്ചു. മാർക്കറ്റിലെ ചെറുകിട പച്ചക്കറി വ്യാപാരി ലീലാമ്മയിൽ നിന്നും ഫണ്ട് സ്വീകരിച്ചാണ് ഉദ്ഘാടനം നിർവ്വഹിച്ചത്.

സംസ്ഥാന ജനറൽ സെക്രട്ടറി തുളസീധരൻ പള്ളിക്കൽ, സംസ്ഥാന സെക്രട്ടറി ഷാൻ, തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി അഷ്റഫ് പ്രാവച്ചമ്പലം, ജില്ലാ സെക്രട്ടറി ഷബീർ ആസാദ്, ജില്ലാ ട്രഷറർ ജലീൽ കരമന സംബന്ധിച്ചു. തുടർന്ന് ചാല മാർക്കറ്റിലെ വ്യാപാര സമൂഹത്തിൽ നിന്നും ഫണ്ട് ശേഖരണം നടത്തി.

Tags:    

Similar News