പൂന്തുറയിലേക്ക് ഭക്ഷ്യവസ്തുക്കൾ എത്തിച്ചു നൽകി എസ്ഡിപിഐ

സമൂഹ വ്യാപനം റിപോർട്ട് ചെയ്ത പൂന്തുറയിലും പുല്ലുവിളയിലും സമീപ പ്രദേശങ്ങളിലും എസ്ഡിപിഐ പ്രവർത്തകൾ സേവന പ്രവർത്തനങ്ങളുമായി സജീവമാണ്.

Update: 2020-07-18 08:30 GMT

തിരുവനന്തപുരം: രൂക്ഷമായ കൊവിഡ് വ്യാപനത്തെ തുടർന്ന് പ്രഖ്യാപിച്ച ട്രിപ്പിൾ ലോക്ക്ഡൗൺ മൂലം പ്രതിസന്ധിയിലായ പൂന്തുറയിലേക്ക് ഭക്ഷ്യവസ്തുക്കൾ എത്തിച്ചു നൽകി എസ്ഡിപിഐ. ജില്ലാ കമ്മിറ്റി സമാഹരിച്ച ഭക്ഷ്യവസ്തുക്കൾ ജില്ലാ ജനറൽ സെക്രട്ടറി പ്രാവച്ചമ്പലം അഷ്റഫ് മൗലവി പുത്തൻപള്ളി വാർഡ് കമ്മിറ്റി അംഗം ജെ കെ അനസിന് കൈമാറി. പുത്തൻപള്ളി സിറ്റി പ്രസിഡന്റ് അൽത്താഫ് പരുത്തിക്കുഴി സംബന്ധിച്ചു.


സമൂഹ വ്യാപനം റിപോർട്ട് ചെയ്ത പൂന്തുറയിലും പുല്ലുവിളയിലും സമീപ പ്രദേശങ്ങളിലും എസ്ഡിപിഐ പ്രവർത്തകൾ സേവന പ്രവർത്തനങ്ങളുമായി സജീവമാണ്.

Tags:    

Similar News