എന്‍ രാജേഷിന്റെ നിര്യാണത്തില്‍ എസ് ഡിപിഐ അനുശോചിച്ചു

മാധ്യമപ്രവര്‍ത്തകരില്‍ തനതായ വ്യക്തിത്വം സൂക്ഷിച്ച വ്യക്തിയായിരുന്നു എന്‍ രാജേഷ്.

Update: 2020-09-13 15:29 GMT

കോഴിക്കോട്: മാധ്യമം ന്യൂസ് എഡിറ്ററും കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന സമിതി അംഗവുമായ എന്‍ രാജേഷിന്റെ നിര്യാണത്തില്‍ എസ് ഡിപിഐ സംസ്ഥാന സെക്രട്ടറി മുസ്തഫ കൊമ്മേരി അനുശോചിച്ചു. മാധ്യമപ്രവര്‍ത്തകരില്‍ തനതായ വ്യക്തിത്വം സൂക്ഷിച്ച വ്യക്തിയായിരുന്നു എന്‍ രാജേഷ്. കോഴിക്കോട് പ്രസ്‌ക്ലബിന്റെ സെക്രട്ടറിയായി വിവിധ കാലയളവില്‍ സേവനമനുഷ്ഠിച്ചപ്പോള്‍ നിരവധി പരിപാടികള്‍ ശ്രദ്ധേയമായി നടത്താന്‍ അദ്ദേഹത്തിന് സാധിച്ചു.

പത്രപ്രവര്‍ത്തക യൂനിയന്‍ രംഗത്തെ മുന്‍നിര നേതാക്കളില്‍ ഒരാളായിരുന്നു. കാലിക്കറ്റ് പ്രസ്‌ക്ലബ്ബിന്റെ കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം (ഐസിജെ) ഫാക്കല്‍റ്റിയും കേരള പ്രസ് അക്കാദമി മുന്‍ ഗവേണിങ് കമ്മിറ്റി അംഗവുമാണ്. കേരള കൗമുദിയിലൂടെയാണ് പത്രപ്രവര്‍ത്തനം ആരംഭിച്ചത്. 1988ല്‍ മാധ്യമത്തില്‍ ചേര്‍ന്ന എന്‍ രാജേഷ് മികച്ച സ്പോര്‍ട്സ് ലേഖകനുള്ള 1992 ലെ കേരള സ്പോര്‍ട്സ് കൗണ്‍സില്‍ അവാര്‍ഡ് നേടി. എന്‍ രാജേഷിന്റെ പ്രവര്‍ത്തനങ്ങള്‍ എന്നും സ്മരിക്കപ്പെടുമെന്നും മുസ്തഫ കൊമ്മേരി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. 

Tags:    

Similar News