മോദിയും അമിത്ഷായും പൗരത്വസമരത്തിനു മുന്നില്‍ മുട്ടുമടക്കുക തന്നെ ചെയ്യും: തുളസീധരന്‍ പള്ളിക്കല്‍

പൗരത്വ നിയമ ഭേദഗതിക്കെതിരേര മൂന്നുദിവസമായി പൊന്നാനി ചമ്രവട്ടം ജങ്ഷനില്‍ നടന്നുവരുന്ന അംബേദ്കര്‍ സ്‌ക്വയര്‍ സമാപന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Update: 2020-03-01 17:14 GMT

പൊന്നാനി: ഭേദഗതി വരുത്തിയ പൗരത്വ നിയമം പിന്‍വലിക്കുന്നതുവരെ എസ്ഡിപിഐ സമരരംഗത്തുതന്നെ തുടരുമെന്നും മോദിയും അമിത് ഷായും മുട്ടുമടക്കുക തന്നെ ചെയ്യുമെന്നും എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി തുളസീധരന്‍ പള്ളിക്കല്‍. പൗരത്വ നിയമ ഭേദഗതിക്കെതിരേര മൂന്നുദിവസമായി പൊന്നാനി ചമ്രവട്ടം ജങ്ഷനില്‍ നടന്നുവരുന്ന അംബേദ്കര്‍ സ്‌ക്വയര്‍ സമാപന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അംബേദ്കര്‍ സ്‌ക്വയറില്‍ സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു.

ബിഎസ്പി സംസ്ഥാന ജനറല്‍ സെക്രട്ടറി ടി അയ്യപ്പന്‍, ജനപ്രിയ ഗായകന്‍ വിടല്‍ കെ മൊയ്തു, അതിജീവന കലാസംഘം സംസ്ഥാന സെക്രട്ടറി ടി മുജീബ് റഹ്മാന്‍, കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ മലപ്പുറം വെസ്റ്റ് ജില്ല ജോയിന്‍ സെക്രട്ടറി ഷുഹൈബ് താനൂര്‍, എസ്ഡിടിയു മലപ്പുറം ജില്ലാ സെക്രട്ടറി ശംസുദ്ദീന്‍ പുത്തനത്താണി, റഫീഖ് തിരൂര്‍ കണ്ണംകുളം, അലവി കണ്ണംകുളം, പിഡിപി ജില്ലാ സെക്രട്ടറി അഷ്‌റഫ് പൊന്നാനി, നാഷനല്‍ വിമന്‍സ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റി അംഗം ശരീഫ കോട്ടയ്ക്കല്‍, നൂറുല്‍ ഹഖ്, റഹീസ് പുറത്തൂര്‍, അന്‍വര്‍ പഴഞ്ഞി, ഫത്താഹ് പൊന്നാനി, ജമാല്‍ എരിക്കാംപാടം തുടങ്ങിയവര്‍ സംസാരിച്ചു. 

Tags: