മാധ്യമ വിലക്കിനെതിരേ എസ്ഡിപിഐ പ്രതിഷേധം

വെള്ളിയാഴ്ച രാത്രി പതിനൊന്നു മണിയോടെ വണ്ടാനം ഹോസ്പിറ്റല്‍ ജങ്ഷനില്‍ നിന്ന് ആരംഭിച്ച പ്രകടനം വളഞ്ഞവഴിയില്‍ സമാപിച്ചു.

Update: 2020-03-07 07:13 GMT

വണ്ടാനം: ഡല്‍ഹി കലാപത്തിന്റെ വസ്തുതകള്‍ പുറംലോകത്ത് എത്തിച്ചതിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയ മീഡിയ വണ്‍, ഏഷ്യാനെറ്റ് ചാനലുകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് എസ്ഡിപിഐ അമ്പലപ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.

വെള്ളിയാഴ്ച രാത്രി പതിനൊന്നു മണിയോടെ വണ്ടാനം ഹോസ്പിറ്റല്‍ ജങ്ഷനില്‍ നിന്ന് ആരംഭിച്ച പ്രകടനം വളഞ്ഞവഴിയില്‍ സമാപിച്ചു. പ്രതികരിക്കുന്ന നാവുകളെ അരിയുന്ന ഫാഷിസ്റ്റ് നടപടിയാണ് സര്‍ക്കാരിന്റെ ഈ നീക്കത്തിലൂടെ കൂടുതല്‍ വെളിവാകുന്നത്. ജനാധിപത്യത്തിന്റെ നാലാം തൂണുകള്‍ ആയ മാധ്യമങ്ങളെ വിലക്കെടുക്കയും അതിന് തയ്യാറാവാത്തവരെ കഴുത്ത് ഞെരിച്ചു കൊല്ലുകയുമാണ് സംഘപരിവാര്‍ സര്‍ക്കാര്‍ ചെയ്യുന്നത്. ഇതിനെതിരെ മുഴുവന്‍ ജനാതിപത്യ വിശ്വാസികളും പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങേണ്ടതുണ്ട് എന്നും പ്രതിഷേധത്തെ അഭിസംബോധന ചെയ്ത എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് എം എം താഹിര്‍ പറഞ്ഞു.

പ്രകടനത്തിന് പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറി റിയാസ് പൊന്നാട്, സെക്രട്ടറി ഇബ്രാഹിം വണ്ടാനം, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഫൈസല്‍ പഴയങ്ങാടി, ഷജീര്‍ കോയമോന്‍, മണ്ഡലം പ്രസിഡന്റ് ഷറഫ് വളഞ്ഞവഴി എന്നിവര്‍ നേതൃത്വം നല്‍കി.

Tags:    

Similar News