'ആരവം 2022' കാംപയിന്‍ സംഘടിപ്പിക്കുമെന്ന്എസ് ഡി പി ഐ

കാംപയിന്‍ ഉദ്ഘാടനം നാളെ രാവിലെ 9 ന് വാഴക്കുളം മലയിടംതുരുത്തില്‍ എസ് ഡി പി ഐ എറണാകുളം ജില്ലാ പ്രസിഡന്റ്് വി കെ ഷൗക്കത്ത് അലി നിര്‍വഹിക്കും

Update: 2022-06-04 15:00 GMT

കൊച്ചി : ലോക പരിസ്ഥിതി ദിനമായ ജൂണ്‍ 5 മുതല്‍ പാര്‍ട്ടി സ്ഥാപക ദിനമായ ജൂണ്‍ 21 വരെ ആരവം2022 എന്ന പേരില്‍ വിവിധ പരിപാടികളോട് കൂടി പരിസ്ഥിതി കാംപയിന്‍ സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ ജില്ലാ സെക്രട്ടറി കെ എ മുഹമ്മദ് ഷമീര്‍ അറിയിച്ചു.പരിസ്ഥിതി കാംപയിന്‍ ഉദ്ഘാടനം നാളെ രാവിലെ 9 ന് വാഴക്കുളം മലയിടംതുരുത്തില്‍ എസ് ഡി പി ഐ എറണാകുളം ജില്ലാ പ്രസിഡന്റ്് വി കെ ഷൗക്കത്ത് അലിനിര്‍വഹിക്കും.വൃക്ഷത്തൈ നടല്‍ ,പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് അനുമോദനം,പരിസരശുചീകരണം,

പരിസ്ഥിതി സെമിനാര്‍,കര്‍ഷകരെ ആദരിക്കല്‍ ,ഭക്ഷണ വിതരണം,സൗഹൃദ സംഗമം ,ജനസമ്പര്‍ക്കം ,ബ്രാഞ്ച് നൈറ്റ് മീറ്റ് ,സാംസ്‌കാരിക സദസ്സ് ,മെമ്പര്‍ഷിപ്പ് നല്‍കല്‍ , കലാസന്ധ്യ ,പതാക ഉയര്‍ത്തല്‍,മധുര വിതരണം തുടങ്ങിയ പരിപാടികളോടെ കാംപയിന്‍ ആചരിക്കാനാണ് ജില്ലാ കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്.

പരിസ്ഥിതി ലോല പ്രദേശമായി മാറിക്കൊണ്ടിരിക്കുന്ന കേരളത്തിലെ പൗര സമൂഹത്തിന് പരിസ്ഥിതി സംരക്ഷണം ബന്ധപ്പെട്ട ഉണ്ടാവേണ്ട ജാഗ്രതയും പുരോഗമന കാഴ്ചപ്പാടും വളര്‍ത്തുന്നതിനു വേണ്ടിയാണ് ഇത്തരം കാംപയിന്‍ സംഘടിപ്പിക്കുന്നതെന്നും വി കെ ഷൗക്കത്ത് അലി അറിയിച്ചു.

Tags: