മെട്രോ സ്‌റ്റേഷനിലെ സ്വാതന്ത്ര്യ സമര സേനാനികളുടെ ചിത്രം നശിപ്പിക്കാന്‍ ശ്രമം: ബിജെപി ഗൂഢാലോചന അന്വേഷിക്കണമെന്ന് എസ്ഡിപിഐ

ബിജെപി മണ്ഡലം പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുക്കണമെന്നും സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി അജ്മല്‍ കെ മുജീബ് ആവശ്യപ്പെട്ടു

Update: 2022-09-05 14:47 GMT

കൊച്ചി :തൃപ്പൂണിത്തുറ വടക്കേക്കോട്ട മെട്രോ സ്‌റ്റേഷനില്‍ രേഖപ്പെടുത്തിയിട്ടുള്ള സ്വാതന്ത്ര്യ സമര സേനാനികളുടെ ചിത്രം നശിപ്പിക്കാനും മെട്രോ സ്‌റ്റേഷന്‍ ആക്രമിക്കാനും ശ്രമിച്ച ബിജെപി മണ്ഡലം പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുക്കണമെന്നും സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി അജ്മല്‍ കെ മുജീബ് ആവശ്യപ്പെട്ടു.

രാജ്യത്തിന്റെ സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ ഭാഗമായ വിവിധ ചിത്രങ്ങള്‍ വടക്കേക്കോട്ട മെട്രോ സ്‌റ്റേഷനില്‍ രേഖപ്പെടുത്തിയിരുന്നു. ഇതില്‍ മലബാര്‍ സമരവും വാരിയം കുന്നന്റെ പേരും ഉള്‍പ്പെടുത്തിയതിനെതിരെ നടന്ന ആക്രമണം രാജ്യദ്രോഹ പരമാണ്.

ബിജെപി മണ്ഡലം പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ ഈ ആക്രമണത്തില്‍ പങ്കു കൊണ്ടു എന്നത് ഗൗരവം വര്‍ധിപ്പിക്കുന്നു. അത് കൊണ്ട് തന്നെ സംഭവത്തിലെ ഗൂഢാലോചന പുറത്തു കൊണ്ട് വരേണ്ടതുണ്ട്.കേന്ദ്ര ആഭ്യന്തര മന്ത്രി കേരളത്തില്‍ വന്ന ദിവസം തന്നെ അക്രമണത്തിന് തിരഞ്ഞെടുത്തതില്‍ ദുരൂഹതയുണ്ട് അദ്ദേഹം വ്യക്തമാക്കി.

Tags: