സ്‌കൂള്‍ അധ്യാപകര്‍ പ്ലസ്ടൂ പരീക്ഷാജോലിക്ക്; പ്രൈമറി, ഹൈസ്‌കൂള്‍ വാര്‍ഷിക പരീക്ഷകള്‍ താളംതെറ്റുന്നു

ഹയര്‍ സെക്കന്ററികളിലെ ഭരണാനുകൂല അധ്യാപക സംഘടനകളിലെ അധ്യാപകരെ പരീക്ഷാ ജോലികളില്‍ നിന്നും വ്യാപകമായി ഒഴിവാക്കിയതാണ് ഇത്തരത്തില്‍ സ്‌കൂള്‍ അധ്യാപകരെ നിയമിക്കേണ്ട സാഹചര്യം ഉണ്ടാക്കിയത്.

Update: 2019-03-06 08:09 GMT

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി സ്‌കൂള്‍ അധ്യാപകരെ ഹയര്‍ സെക്കന്ററി പരീക്ഷാ ജോലിക്ക് നിയോഗിച്ചത് ഇന്നാരംഭിച്ച പ്രൈമറി, ഹൈസ്‌കൂള്‍ വാര്‍ഷിക പരീക്ഷാ നടത്തിപ്പിന് തടസമായി. ഇന്നലെ രാത്രി വൈകിയാണ് സ്‌കൂള്‍ അധ്യാപകരെ വ്യാപകമായി വിദൂരസ്ഥലങ്ങളിലേക്ക് പരീക്ഷാ ജോലിക്ക് നിയോഗിച്ച് ഉത്തരവിറക്കിയത്. ഹയര്‍ സെക്കന്ററികളിലെ ഭരണാനുകൂല അധ്യാപക സംഘടനകളിലെ അധ്യാപകരെ പരീക്ഷാ ജോലികളില്‍ നിന്നും വ്യാപകമായി ഒഴിവാക്കിയതാണ് ഇത്തരത്തില്‍ സ്‌കൂള്‍ അധ്യാപകരെ നിയമിക്കേണ്ട സാഹചര്യം ഉണ്ടാക്കിയത്.

കൂടാതെ നിയമവിരുദ്ധമായി ജില്ലകള്‍ക്ക് പുറത്ത് സ്വന്തക്കാര്‍ക്ക് പരീക്ഷാ ഡ്യൂട്ടി നല്‍കിയതും പ്രതിക്ഷേധത്തിന് കാരണമായിട്ടുണ്ട്. ഹയര്‍ സെക്കണ്ടറി പരീക്ഷയുമായി ബന്ധപ്പെട്ട് അധ്യാപകരെ വിദൂര സ്ഥലങ്ങളിലേയ്ക്ക് ഡ്യൂട്ടിയ്ക്ക് നിയോഗിക്കുന്നതില്‍ പ്രതിഷേധിച്ച് ഇന്ന് വൈകീട്ട് 4ന് ഹയര്‍ സെക്കന്ററി ഡയറക്ടറേറ്റിലേയ്ക്ക് കെപിഎസ്ടിഎ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് നടത്തും.

Tags:    

Similar News