ഒഇസി വിദ്യാര്‍ഥികള്‍ക്കുള്ള ആനുകൂല്യം; ബാങ്ക് അക്കൗണ്ടുകള്‍ ആരംഭിക്കണം

Update: 2019-04-30 13:35 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍/എയ്ഡഡ്/അംഗീകൃത അണ്‍ എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകളില്‍ ഒന്ന് മുതല്‍ പത്ത് വരെ ക്ലാസുകളില്‍ പഠിക്കുന്ന ഒഇസി വിഭാഗം വിദ്യാര്‍ഥികള്‍ക്കുള്ള വിദ്യാഭ്യാസാനുകൂല്യം നടപ്പു വര്‍ഷം മുതല്‍ വിദ്യാര്‍ഥികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് നല്‍കുമെന്നു അധികൃതര്‍ അറിയിച്ചു. ഒഇസി വിദ്യാഭ്യാസാനുകൂല്യത്തിന് അര്‍ഹരായ വിദ്യാര്‍ഥികള്‍ മേയ് 31നകം അവരവരുടേയും രക്ഷിതാവിന്റേയും പേരിലുള്ള ജോയിന്റ് ബാങ്ക് അക്കൗണ്ടുകള്‍ ആരംഭിക്കണം. നിലവില്‍ അക്കൗണ്ട് ഉള്ളവര്‍ ബാങ്കുമായി ബന്ധപ്പെട്ട് അക്കൗണ്ട് ലൈവ് ആണെന്ന് ഉറപ്പാക്കണംമെന്നും അധികൃതര്‍ അറിയിച്ചു 

Tags:    

Similar News