ഫലസ്തീന്‍ ജനതയ്ക്ക് വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്താന്‍ പണ്ഡിത നേതാക്കളുടെ ആഹ്വാനം

Update: 2023-10-18 17:22 GMT

അന്താരാഷ്ട്ര മര്യാദകള്‍ കാറ്റില്‍ പറത്തി ഫലസ്തീന്‍ ജനതക്കുമേല്‍ ക്രൂരമായ അക്രമമാണ് ഇസ്രായേല്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് പണ്ഡിത നേതാക്കള്‍. സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിന് മനുഷ്യരാണ് കൊല്ലപ്പെട്ടു കൊണ്ടിരിക്കുന്നത്. സ്‌കൂളുകളും ഹോസ്പിറ്റലും അഭയാര്‍ഥി ക്യാമ്പുകളിലടക്കം ബോംബ് വര്‍ഷിച്ചാണ് ഇസ്രായേല്‍ കൂട്ടക്കുരുതി നടത്തുന്നത്. ഹൃദയം നുറുങ്ങുന്ന കാഴ്ചകളാണ് ഗസ്സയില്‍ നിന്നും പുറത്തു വരുന്നത്. ഈ സന്ദര്‍ഭത്തില്‍ മര്‍ദ്ദിതരായ ഫലസ്തീന്‍ ജനതയോട് പ്രാര്‍ഥന കൊണ്ടും നാളെ (വ്യാഴാഴ്ച) സുന്നത്തു നോമ്പനുഷ്ടിച്ചും ഐക്യപ്പെടണമെന്ന് അഭ്യര്‍ഥിക്കുന്നു. കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി , (കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷന്‍ ), അബ്ദുന്നാസര്‍ മഅ്ദനി (ജാമിഅ അന്‍വാര്‍), ഡോ.വി.പി സുഹൈബ് മൗലവി , (പാളയം ഇമാം ), അബ്ദുശ്ശക്കൂര്‍ അല്‍ ഖാസിമി, (ഓള്‍ ഇന്ത്യ മുസ്ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ്), അലിയാര്‍ ഖാസിമി, (ജംഇയ്യത്ത് ഉലമായെ ഹിന്ദ് ) എന്നിവരാണ് വിശ്വാസികളോട് പ്രാര്‍ത്ഥയ്ക്കായി ഐക്യപ്പെടാന്‍ ആവശ്യപ്പെട്ടത്.





Tags: