ഹിജാബ് ധരിക്കരുതെന്ന് പറയുന്നത് മൗലികാവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റം: സാദിഖലി തങ്ങള്‍

മത വിഷയമായല്ല, ഭരണഘടന നല്‍കുന്ന അവകാശ ലംഘനമായാണ് ഈ പ്രശ്‌നത്തെ കാണേണ്ടത്. ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഇത്തരം വിവാദങ്ങള്‍ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസത്തെ ബാധിക്കുമെന്ന് ആശങ്കയുണ്ടെന്നും സാദിഖലി തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു.

Update: 2022-02-11 09:07 GMT

മലപ്പുറം: ഹിജാബ് ധരിക്കരുതെന്ന് പറയുന്നത് മൗലികാവകാശങ്ങളുടെ മേലുള്ള കടന്നു കയറ്റമാണെന്നു മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതി അംഗം സാദിഖലി ശിഹാബ് തങ്ങള്‍. മത വിഷയമായല്ല, ഭരണഘടന നല്‍കുന്ന അവകാശ ലംഘനമായാണ് ഈ പ്രശ്‌നത്തെ കാണേണ്ടത്. ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഇത്തരം വിവാദങ്ങള്‍ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസത്തെ ബാധിക്കുമെന്ന് ആശങ്കയുണ്ടെന്നും സാദിഖലി തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിയന്ത്രണത്തിനെതിരായ ഹരജി അടിയന്തരമായി പരിഗണിക്കില്ലെന്ന് സുപ്രിംകോടതി. ഉചിതമായ സമയത്ത് ഇടപെടാം. വിഷയം ദേശീയ തലത്തില്‍ ചര്‍ച്ച ചെയ്യുന്നത് ശരിയല്ലെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ വ്യക്തമാക്കി.

Tags:    

Similar News