സേവ് ലക്ഷദ്വീപ്:കേരള ജനകീയ കൂട്ടായ്മ റിസര്‍വ്വ് ബാങ്കിനു മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി

കേരള ജനകീയ കൂട്ടായ്മ രക്ഷാധികാരി ജസ്റ്റിസ്. പി കെ ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു.സി ആര്‍ നീലകണ്ഠന്‍ അധ്യക്ഷത വഹിച്ചു

Update: 2021-07-26 13:44 GMT

കൊച്ചി: കേന്ദ്ര സര്‍ക്കാര്‍ ലക്ഷദ്വീപില്‍ നടപ്പിലാക്കുന്ന ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ സേവ് ലക്ഷദ്വീപ് കേരള ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ എറണാകുളം റിസര്‍വ്വ് ബാങ്കിന് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു.കേരള ജനകീയ കൂട്ടായ്മ രക്ഷാധികാരി ജസ്റ്റിസ്. പി കെ ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു.

സി ആര്‍ നീലകണ്ഠന്‍ അധ്യക്ഷത വഹിച്ചു.അഡ്വക്കേറ്റ്. വി കെ ബീരാന്‍, പ്രഫ. അരവിന്ദാക്ഷന്‍, ജോണ്‍ ഫെര്‍ണാണ്ടസ് (സിപിഎം സെക്രട്ടേറിയേറ്റ് മെമ്പര്‍), ജെ സുധാകരന്‍ (BSP സംസ്ഥാന പ്രസിഡന്റ്), ഫാദര്‍. പോള്‍ തേലക്കാട്ട്,കോമളം കോയ (SLF കോര്‍ഡിനേറ്റര്‍), മുഹമ്മദ് അല്‍ത്താഫ് ഹുസൈന്‍ (ആന്ത്രോത്ത് മുന്‍ പഞ്ചായത്ത് പ്രസിഡന്റ്), കുമ്പളം രവി (ജനതാദള്‍ (ട) എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി), കെ എം അബ്ദുല്‍ മജീദ് (മുസ്ലിം ലീഗ് എറണാകുളം ജില്ലാ പ്രസിഡന്റ്), ജ്യോതിബസ് പറവൂര്‍ (വെല്‍ഫെയര്‍ പാര്‍ട്ടി എറണാകുളം ജില്ലാ പ്രസിഡന്റ്),

ബിജു തേറാട്ടില്‍ (RJD എറണാകുളം ജില്ലാ പ്രസിഡന്റ്), അഡ്വ: തുഷാര്‍ നിര്‍മല്‍ സാരഥി (മനുഷ്യാവകാശ പ്രസ്ഥാനം), വി എം ഫൈസല്‍ (SDPI എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി), കെ കെ ഇബ്രാഹിം കുട്ടി (INTUC എറണാകുളം ജില്ലാ പ്രസിഡന്റ്), അഷറഫ് വാഴക്കാല (പിഡിപി എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ്), പുരുഷന്‍ ഏലൂര്‍ (പരിസ്ഥിതി പ്രവര്‍ത്തകര്‍), ചാര്‍ളി പോള്‍ (ജനസേവ ശിശുഭവന്‍), ഹാഷിം ചേന്ദംപിള്ളി (ദേശീയ പാത സംരക്ഷണ സമിതി, കണ്‍വീനര്‍), കെ ഡി ഹരിദാസ് (ഗാന്ധി ദര്‍ശന്‍ സമിതി സംസ്ഥാന സെക്രട്ടറി),

ഹാജി ഹൈദ്രോസ്, കരോത്തുകുഴി (കേരള മുസ്ലിം ജമാഅത്ത് കൗണ്‍സില്‍, എറണാകുളം ജില്ലാ പ്രസിഡന്റ്), ജയഘോഷ് (ചെയര്‍മാന്‍, പുതുവൈപ്പ് LPG ടെര്‍മിനല്‍ വിരുദ്ധ സമരസമിതി,വി ജയ (സാമൂഹ്യ പ്രവര്‍ത്തക), യൂസഫലി മടവൂര്‍ (യുവ രാഷ്ട്രീയ ജനത സംസ്ഥാന സെക്രട്ടറി), ലിസി എലിസബത്ത്.(കേരള പ്രദേശ് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി), ഇടപ്പള്ളി ബഷീര്‍.(MCPI (U) മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (യുണൈറ്റഡ്), സക്കീര്‍ തമ്മനം (കൊച്ചിന്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍), ജോണിക്കുട്ടി ജോസഫ് (BSP സ്‌റ്റേറ്റ് എക്‌സിക്യൂട്ടീവ് അംഗം), മുരളി പുതുവൈപ്പ് (LPG ടെര്‍മിനല്‍ വിരുദ്ധ സമിതി കണ്‍വീനര്‍). സലാം കരിമക്കാട് (PHF എറണാകുളം ജില്ലാ ചീഫ് കോര്‍ഡിനേറ്റര്‍) നേതാക്കള്‍ നേതാക്കള്‍ സംസാരിച്ചു.

Tags:    

Similar News