സ്വര്‍ണക്കടത്ത് കേസ്: സന്ദീപ് നായരുടെ സുഹൃത്ത് കസ്റ്റംസ് കസ്റ്റഡിയില്‍

സന്ദീപിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങള്‍ ശേഖരിക്കാനാണ് സുഹൃത്തിനെ കസ്റ്റഡിയിലെടുത്തത്. സന്ദീപിന്‍റെ ബിസിനസ് ഇടപാടുകള്‍, പണമിടപാടുകള്‍ എന്നിവ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കും.

Update: 2020-07-21 05:00 GMT

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് കേസ് പ്രതിയായ സന്ദീപ് നായരുടെ സുഹൃത്ത് കസ്റ്റംസ് കസ്റ്റഡിയില്‍. സന്ദീപിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങള്‍ ശേഖരിക്കാനാണ് സുഹൃത്തിനെ കസ്റ്റഡിയിലെടുത്തത്. സന്ദീപിന്‍റെ ബിസിനസ് ഇടപാടുകള്‍, പണമിടപാടുകള്‍ എന്നിവ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കും.

കടത്തികൊണ്ടു വരുന്ന സ്വർണം സന്ദീപിന്‍റെ വിവിധ സ്ഥാപനങ്ങളില്‍ വച്ചാണ് ഇടപാടുകാര്‍ക്ക് നല്‍കിയിരുന്നത്. ഇതിന്‍റെ വിശദാംശങ്ങള്‍ക്കായും പരിശോധന തുടങ്ങി. സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ യുഎഇ കോൺസുലേറ്റ് മുന്‍ പിആര്‍ഒ സരിത്തിനെ ഇന്ന് എന്‍ഐഎ തിരുവനന്തപുരത്ത് തെളിവെടുപ്പിന് എത്തിക്കും. സ്വർണക്കടത്തിന്‍റെ ആസൂത്രണം നടന്ന സ്ഥലങ്ങളിലും സരിത്തിന്‍റെ വീട്ടിലും എന്‍ഐഎ സംഘം തെളിവെടുപ്പ് നടത്തും. നേരത്തെ സ്വപ്‌ന സുരേഷിനെയും സന്ദീപ് നായരെയും എന്‍ഐഎ തിരുവനന്തപുരത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.

Tags:    

Similar News